വട്ടംകുളം ഗ്രാമപഞ്ചായത്ത് ഒ.ഡി.എഫ് പ്ലസ് പദവിയിൽ
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് ഒ.ഡി.എഫ് പ്ലസ് പദവിയിൽ.
ഒക്ടോബര്‍ 2 ന് ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനം നടത്തി.
ഖര-ദ്രവ മാലിന്യ സംസ്‌കരണത്തില്‍ മികച്ച സംവിധാനങ്ങളൊരുക്കി ഗ്രാമീണ മേഖലയില്‍ വൃത്തിയുള്ള പൊതുയിടങ്ങള്‍ ഒരുക്കിയാണ് ഒ.ഡി.എഫ് പദവി ലഭ്യമായത്.
ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനത്തിന്റെ ഭാഗമായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്ത്വത്തിൽ ഹരിതകർമ്മ സേനാഗംങ്ങളെ ആദരിക്കുകയും ചെയ്തു.
ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ് ഒ.ഡി.എഫ് പ്രഖ്യാപനം നടത്തി. ചടങ്ങിൽ ഹസൈനാർ നെല്ലിശ്ശേരി സ്വാഗതം പറഞ്ഞു, പഞ്ചായത്ത് മെമ്പർമാരായ ഫസീല സജീബ്, ശാന്തമാധവൻ എന്നിവരും, പഞ്ചായത്ത് ജീവനക്കാരും, ഹരിതകർമ്മസേനാഗംങ്ങളും പങ്കെടുത്തു.
വട്ടംകുളംഗ്രാമ
പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ എച്ച്.ഐ ജോഫ്രി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.
എല്ലാ വീടുകളിലും ഉപയോഗ്യമായ ശൗചാലയങ്ങള്‍ ഉറപ്പാക്കുക, പൊതുയിടങ്ങള്‍ വൃത്തിയുള്ളതും മലിനജലം-പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍ ഇല്ലാതെ സംരക്ഷിക്കുക, സ്‌കൂളുകള്‍, വീടുകള്‍, അങ്കണവാടികള്‍, മറ്റു പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജൈവ-അജൈവ-ദ്രവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് സൗകര്യങ്ങള്‍ ഒരുക്കുക, വില്ലേജ് തലത്തില്‍ പ്ലാസ്റ്റിക് തരംതിരിക്കുന്നതിനും ശേഖരിക്കുന്നതിനും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍ (എം.സി.എഫ്) സംവിധാനം ഒരുക്കുക, കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനങ്ങള്‍ ഒരുക്കുക, ഹരിതകര്‍മ്മ സേനയുടെ വാതില്‍പ്പടി സേവനം ലഭ്യമാക്കുക, തുടങ്ങിയവയാണ് ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപിക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങള്‍.