VATTAMKULAM
വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ മുഴുവൻ വീടുകളിലും പെരുന്നാളിന് ബിരിയാണി

എടപ്പാൾ:
വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ മുഴുവൻ വീടുകളിലും പെരുന്നാളിന് ബിരിയാണി വിളമ്പും. ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും ഇതിനുള്ള സൗകര്യം ഒരുക്കിയത് വാർഡ് മെമ്പറും. വാർഡിലെ ദാനശീലരായ വ്യക്തികളും, മെമ്പറുടെ സഹപ്രവർത്തകരും ആണ് മാതൃകാ പ്രവർത്തനത്തിനുള്ള സാമ്പത്തിക സൗകര്യം ഒരുക്കി കൊടുത്തത്. വാർഡിൽ 750 വീടുകൾ ആണുള്ളത് .മുഴുവൻ വീടുകളിലേക്കും ബിരിയാണി സാധനങ്ങളും പച്ചക്കറികളും കിറ്റുകൾ ആക്കി നേരിട്ട് എത്തിച്ചു കൊടുത്തു .വാർഡ് മെമ്പറുടെ സഹപ്രവർത്തകരായ അമ്പതോളം പേരാണ് സ്വയം സന്നദ്ധരായി സാധനങ്ങൾ കിറ്റുകളിലാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. എ നജീബ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ഇ .എസ് സുകുമാരൻ അധ്യക്ഷനായിരുന്നു.
