VATTAMKULAM
വട്ടംകുളം ഗ്രാമപഞ്ചായത്ത് സ്കൂളുകളിലേക്ക് വാട്ടർ പ്യൂരിഫയർ നൽകി


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകളിലേക്ക് അനുവദിച്ച വാട്ടർ പ്യൂരിഫയറിന്റെ വിതരണോദ്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് മെമ്പർ എം.വി. ഹസൈനാർ നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് ശ്രുതി രഞ്ജിത്ത് അധ്യക്ഷയായിരുന്നു.നെല്ലിശ്ശേരി എ.ജെ.ബി. സ്കൂളിലെ പ്രധാന അധ്യാപകൻ സി.പി. മോഹനൻ സ്വാഗതം പറഞ്ഞു.വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂളുകളിലേക്ക് വാട്ടർ പ്യൂരിഫയർ നൽകുന്നത്.കെ .പ്രമോദ്, വി.വി.വിജയലക്ഷ്മി, പി .ഫൗസിയ ,കെ ദിവ്യ ,സിനി, സുലേഖ, തുടങ്ങിയവർ സംസാരിച്ചു.
