EDAPPAL
ലോഗോ പ്രകാശനം ചെയ്തു

ദുബായ് : എടപ്പാൾ ഗവൺമെൻ്റ് ഹൈസ്കൂൾ 1998 ബാച്ച് റീ-യൂണിയൻ ലോഗോ പ്രകാശനം യു. എ. ഇ. കോഡിനേറ്റർ ഫൈസൽ ആലിങ്ങൽ നിർവ്വഹിച്ചു. ദുബായ് അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച ഈദ് സംഗമത്തിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ ഷഫീക് KT, നിസാർ കോലൊളമ്പ്, ഫൈസൽ കാളച്ചാൽ, കൗലത് തുടങ്ങി നിരവധി പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു.
ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളുടേയും ക്ഷേമാന്വേഷണം, ലഹരി വിമുക്ത ക്യാമ്പയിൻ, ബോധവൽക്കരണ ക്ലാസ് തുടങ്ങി നിരവധി തുടർ പ്രവർത്തനങ്ങൾ കൂട്ടായ്മ ആസൂത്രണം ചെയ്തു.
2025 മെയ് 25 ന് എടപ്പാൾ GHS ൽ വെച്ച് നടക്കുന്ന റീ-യൂണിയൻ പ്രോഗ്രാ മിൽ 1998 മോർണിംഗ് ബാച്ചിലെ മുഴുവൻ പൂർവ്വ വിദ്യാർഥികളും പങ്കെടുക്കണം എന്ന് യു. എ. ഇ. ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 0566918002 (ഫൈസൽ ആലിങ്ങൽ)
