GULF
കൊവിഡ് പരിശോധനാ ഫലം ആവശ്യമില്ല; അബുദാബിയിലേക്കുള്ള പ്രവേശനവിലക്ക് നീക്കി

അബുദാബി: യു.എ.ഇയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കി. ദുബായ് ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളില്‍ നിന്ന് നാളെ മുതല്‍ പി.സി.ആര്‍. ടെസ്റ്റ് നടത്താതെ തന്നെ അബുദാബിയില്‍ പ്രവേശിക്കാം. ഒന്നര വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് നിയന്ത്രണങ്ങള്‍ ഇല്ലാതെ അബുദാബിയില്‍ പ്രവേശിക്കാന്‍ അനുമതി വന്നിരിക്കുന്നത്.
യുഎഇയിലുള്ളവര്‍ക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ നിബന്ധനകള്‍ അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മറ്റിയാണ് പുറത്തുവിട്ടത്.
സെപ്തംബര്‍ 19, ഞായറാഴ്ച മുതല്‍ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കാതെ തന്നെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാം. എമിറേറ്റിലെ കൊവിഡ് വ്യാപന നിരക്ക് 0.2 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
