THAVANUR
ലോക ഒളിമ്പിക് ദിനം: ഐഡിയൽ കാമ്പസിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു
തവനൂർ: ലോക ഒളിംപിക് ദിനത്തിൻ്റെ ഭാഗമായി കടകശ്ശേരി ഐഡിയൽ ഇൻ്റർനാഷണൽ കാമ്പസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി
കൂട്ടയോട്ട മത്സരം സംഘടിപ്പിച്ചു.
ഐഡിയൽ കായിക വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കൂട്ടയോട്ടം, അയോധന കലാപ്രദർശനം, റോളർ സ്കേറ്റിംഗ് പ്രദർശനം, ഒളിംപിക് ബോധവൽക്കരണ സന്ദേശം, മധുരവിതരണം, സമ്മാനദാനം,എന്നിവ നടത്തി.
കോളേജ് സൂപ്രണ്ട് അഭിലാഷ് ശങ്കർ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.ചീഫ് എക്കൗണ്ടൻ്റ് വലിയകത്ത് മൊയ്തു സമ്മാനദാനം നിർവ്വഹിച്ചു.
കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത് ഒളിമ്പിക്സ് സന്ദേശം നൽകി.തസ്നി ഷരീഫ്, കെ അജിത്, പി ഹഫ്സത്ത്, ഷൈല ജോർജ് എന്നിവർ പ്രസംഗിച്ചു