പൊന്നാനിയിൽ ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം അമ്പതുകാരന് 5 വർഷം കഠിന തടവ്
പൊന്നാനി:ഏഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പൊന്നാനി സ്വദേശിയായ അമ്പതുകാരന് മഞ്ചേരി സെഷൻ കോടതി
5 വർഷം കഠിന തടവും നാൽപ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു.
നടുവിലെ വീട്ടിൽ ശ്രീനിവാസ (50 ) നാണ് കോടതി ശിക്ഷ വിധിച്ചത്. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് പ്രതി അയൽപക്കത്തുള്ള ഏഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഭയന്ന കുട്ടിയുടെ സ്വഭാവത്തിലെ വ്യത്യാസം കണ്ട് അമ്മ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
തുടർന്ന് ചൈൽഡ് ലൈനെ വിവരമറിയിക്കുകയും പൊന്നാനി പോലീസിൽ പരാതി നൽകുകയുമായിരുന്നു. 2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.2019 മാർച്ചിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പ്രോസിക്യൂഷൻ നൽകിയ സാക്ഷികൾ കോടതി അംഗീകരിച്ചതോടെയാണ് പ്രതിക്ക് ശിക്ഷ ഉറപ്പായത്.പോക്സോ പ്രകാരം വിവിധ വകുപ്പുകൾ ചേർത്താണ് 5 വർഷം കഠിന തടവിന് ശിക്ഷ വിധിച്ചത്.പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.