ലഹരി മാഫിയ – ക്രിമിനൽ വാഴ്ച: അധികാര നിസ്സംഗതയെ ചോദ്യം ചെയ്യാൻ സമൂഹം തയ്യാറാകുകഫ്രറ്റേണിറ്റി

പൊന്നാനി: വിദ്യാർത്ഥി – യുവജനങ്ങൾക്കിടയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ലഹരി ഉപയോഗവും അതിന്റെ ഫലമായുണ്ടാവുന്ന ക്രിമിനൽ മനോഭാവവും കൈകാര്യം ചെയ്യുന്നതിൽ അധികാരികൾ പുലർത്തുന്ന നിസ്സംഗതയെ പൊതു സമൂഹം ശക്തമായി ചോദ്യം ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫയാസ് ഹബീബ് ആവശ്യപ്പെട്ടു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തെരുവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് ഡോ. അഹ്സൻ അലി ഇ.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ മലപ്പുറം ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ മുഖ്യപ്രഭാഷണവും വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പൊന്നാനി ആശംസയും ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി അഡ്വ.അമീൻ യാസിർ സമാപനവും നിർവഹിച്ചു. മണ്ഡലം സെക്രട്ടറി മുബഷിറ പി സ്വാഗതം പറയുകയും മണ്ഡലം ജോയിന്റ് സെക്രട്ടറി യൂനസ് ശരീഫ് നന്ദി പറയുകയും ചെയ്തു.
