വളയംകുളത്ത് കാറിന് പുറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു യാത്രക്കാർക്ക് പരിക്ക്


ചങ്ങരംകുളം:വളയംകുളത്തെ സെമിഹമ്പിന് സമീപത്ത ബ്രേക്കിട്ട കാറിന് പുറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ വൈദ്യുതി കാലിലേക്ക് ഇടിച്ച് കയറിയ കാറിലെ യാത്രക്കാർക്ക് പരിക്കേറ്റു.നടുവട്ടം സ്വദേശികളായ മിഷാൽ (33) നിസാർ (33)എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ അപകട സ്ഥലത്ത് എത്തിയവർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ വളയംകുളം എംവിഎം സ്കൂളിന് മുൻവശത്ത് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം.തൃശ്ശൂർ ഭാഗത്ത് നിന്ന് വന്നിരുന്ന കാർ സെമിഹമ്പിന് സമീപത്ത് പെട്ടെന്ന് ബ്രേക്കിട്ടതോടെ പുറകിൽ വന്ന ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാർ ഭാഗിമായി തകർന്നെങ്കിലും യാത്രക്കാർ തലനാരിഴക്കാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.പാതയോരങ്ങളിൽ വെളിച്ചമില്ലാത്തതും അപകട മേഖലയായ പ്രദേശത്ത് മറ്റു മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതും അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്.ചിയാനൂർ പാടത്തും വളയംകുളത്തും സ്ഥാപിച്ച സെമിഹംമ്പുകളിൽ രാത്രി കാലങ്ങളിൽ അപകടങ്ങൾ പതിവായിട്ടും ഹമ്പ് തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഒരുക്കാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്.തിരക്കേറിയ പാതയിൽ ഒരു തെരുവ് വിളക്ക് പോലും ഇല്ലെന്നും ദിനം പ്രതി ഹമ്പിന് സമീപത്ത് ദീർഘദൂര വാഹനങ്ങൾ അപകടത്തിൽ പെടുന്ന അവസ്ഥയാണെന്നും അധികൃതർ പുറം തിരിഞ്ഞ് നിൽകുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.സെമിഹമ്പിന് സമീപത്തെ അപകട സാധ്യതകൾ കണ്ടില്ലെന്ന് നടിച്ച് വലിയ ദുരന്തങ്ങൾക്ക് കാത്തിരിക്കുകയാണ് അധികൃതർ എന്നാണ് നാട്ടുകാരുടെ ആരോപണം
