Pookarathara
റോഡിന്റെ നിർമാണത്തിലെ മെല്ലെപോക്ക് പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് പൂക്കരത്തറ വാർഡ് യു ഡി എഫ് കമ്മിറ്റി പൊന്നാനി ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കദീജയുമായി ചർച്ച നടത്തി.
പൂക്കരത്തറ കോലൊളമ്പ് റോഡിന്റെ നിർമാണത്തിലെ മെല്ലെപോക്ക് പരിഹരിക്കണമെന്നും എത്രയും വേഗം പണി പൂർത്തീകരിച്ചു ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണം എന്നും ആവിശ്യപ്പെട്ട് പൂക്കരത്തറ വാർഡ് യു ഡി എഫ് കമ്മിറ്റി പൊന്നാനി ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കദീജയുമായി ചർച്ച നടത്തി.
കെ എ ജയാനന്ദൻ, ടി വി ഷബീർ, അബൂബക്കർ എൻ പി, സുരേഷ് ടി പി എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടത്തിയത്….
നിർമാണസാമഗ്രികളുടെ ലഭ്യത കുറവാണു പ്രശ്‌നത്തിന് കാരണമെന്നും തിങ്കളാഴ്ച മുതൽ പണി ആരംഭിക്കുമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉറപ്പ് നൽകി.
പണി ആരംഭിക്കുന്നത് ഇനിയും കാലതാമസം വരുത്തുന്ന പക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു….