Categories: MALAPPURAM

റോഡപകടങ്ങളിൽ പൊലിയുന്ന ജീവന്റെ എണ്ണം ജില്ലയിൽ വർധിക്കുന്നു ; ഈ വർഷം ഇതുവരെ മരണപ്പെട്ടത് 315 പേർ

&NewLine;<p>മലപ്പുറം&colon; റോ‌ഡപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം ജില്ലയിൽ വർദ്ധിക്കുന്നു&period; ഈ വർഷം ഇതുവരെ 315 പേരാണ് റോഡപകടങ്ങളിൽ മരണപ്പെട്ടത്&period; കഴിഞ്ഞ വർഷം 309 പേരായിരുന്നു&period; ഡിസംബർ അവസാനിക്കാൻ ഒരാഴ്ചയോളം ശേഷിക്കേ ആണ് അപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം ഉയർന്നുനിൽക്കുന്നത്&period; മരണപ്പെട്ടവരിൽ നല്ലൊരു പങ്കും ബൈക്ക് യാത്രികരായ 30 വയസിന് താഴെയുള്ളവരാണ്&period; നവംബറിൽ മാത്രം ജീവൻ നഷ്ടപ്പെട്ടത് 25 ബൈക്ക് യാത്രികർക്കാണ്&period; ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ ചീറിപ്പായുന്നതും അശ്രദ്ധയും അപകടം വിളിച്ചുവരുത്തുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജില്ലയിൽ ഏറ്റവും കൂടുതൽ അപകട മരണങ്ങൾ ഉണ്ടായത് കഴിഞ്ഞ മൂന്ന് മാസത്തിനിടയിലാണ്&period; ആകെയുള്ള 315 അപകട മരണങ്ങളിൽ 108 എണ്ണവും ഇക്കാലയളവിലാണ്&period; ഡിസംബർ&comma;&ZeroWidthSpace; ജനുവരി മാസങ്ങളിൽ അപകടങ്ങളുടെ എണ്ണം പൊതുവെ കൂടുന്നതായാണ് മുൻവർഷങ്ങളിലെ ക്രൈം റോക്കോർഡ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്&period; പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് റോഡപകടങ്ങൾ വർദ്ധിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് രാത്രിയിൽ പ്രത്യേക പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം&period; ബൈക്ക്&comma;&ZeroWidthSpace; വാഹന റേസിംഗ് പോലുള്ളവ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിയമം പാലിക്കാം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ട്രാഫിക് നിയമങ്ങൾ അനുസരിക്കാൻ മടികാട്ടുന്നത് അപകടങ്ങളിലേക്കും മരണത്തിലേക്കും വരെ യാത്രികരെ തള്ളിവിടാം&period; ഡ്രൈവർമാരുടെ അശ്രദ്ധ തന്നെ ആണ് ജില്ലയിലും അപകടങ്ങൾ കൂടാൻ കാരണം&period; രാത്രികാലങ്ങളിലെ അപകടങ്ങളിൽ പ്രധാന വില്ലൻ ഉറക്കമാണ്&period; പലപ്പോഴും ഇത്തരം അപകടങ്ങളുടെ ആഘാതവും കൂടുതലായിരിക്കും&period; നിരത്ത് ഒഴി‍ഞ്ഞ് കിടക്കുന്നതിനാൽ മിക്ക വാഹനങ്ങളും നല്ല വേഗത്തിലാവും സഞ്ചരിക്കുക&period; ഉറക്കം അനുഭവപ്പെട്ടാൽ ലക്ഷ്യസ്ഥാനം എത്ര അടുത്താണെങ്കിലും അൽപ്പനേരം ഉറങ്ങി വേണം യാത്ര തുടരാൻ എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം&period; ശാരീരികമായി ക്ഷീണമുള്ളപ്പോൾ രാത്രികാലങ്ങളിലെ ഡ്രൈവിംഗ് പരമാവധി ഒഴിവാക്കണം&period; ദീർഘദൂരം വാഹനമോടിക്കുമ്പോൾ കുറച്ച് സമയം യാത്രയ്ക്ക് ബ്രേക്ക് നൽകണം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

4 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

4 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

5 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

9 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

9 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

9 hours ago