EDAPPAL

രാഷ്ട്രീയ വിവാദങ്ങൾക്കിടെ പൂക്കരത്തര കോലളമ്പ് റോഡിൽ വാക്ക് വിത്ത് ജോയ് എന്ന പ്രഭാത നടത്ത പരിപാടിയുമായി യുഡിവൈഎഫ്

എടപ്പാൾ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ പൂക്കരത്തര കോലളമ്പ് റോഡിൽ വാക്ക് വിത്ത് ജോയ് എന്ന പ്രഭാത നടത്ത പരിപാടിയുമായി യുഡിവൈഎഫ്.
മണ്ഡലത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന നിരവധി റോഡുകളിൽ പ്രധാനപ്പെട്ട ഒന്ന് മാത്രമാണ് ഈ റോഡ്. മാസങ്ങളോളം പൊളിച്ചിട്ട ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വന്നു പണികൾ പുനരാരംഭിക്കാൻ.
ഇതു പോലെ മണ്ഡത്തിലെ വിവിധ പ്രദേശങ്ങളിൽ വർഷങ്ങൾ നീണ്ട ദുരിതത്തിന് പരിഹാരം കാണാൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വന്നെന്നും. ഇത്തരത്തിൽ തകർന്ന റോഡുകൾ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം യുദ്ധകാല അടിസ്ഥാനത്തിൽ നവീകരിക്കുമ്പോൾ ഒരു മഴക്കാലത്തിന് അപ്പുറം ആയുസ് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണമെന്നും യുഡിഎഫ് സ്ഥാനാർത്തി വി എസ് ജോയ്. ജനങ്ങൾ അനുഭവിച്ച ദുരിതത്തിൻ്റെ പ്രതിഫലനം ഈ തിരഞ്ഞെടുപ്പിൽ വ്യക്തമാകുമെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ 7 മണിയ്ക്ക് പൂക്കരത്തയിൽ നിന്ന് ആരംഭിച്ച പരിപാടി കോളലമ്പിൽ സമാപിച്ചു. ഇതോടെ വാക്ക് വിത്ത് ജോയ് എന്ന പരിപാടി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും ആദ്യഘട്ടം പൂർത്തിയാക്കി. യുഡിവൈഎഫ് നേതാക്കളായ വികെ മജീദ്,കണ്ണൻ നമ്പ്യാർ,ആസിഫ് പൂക്കരത്തറ അഭിൻ പൊറൂക്കര, ഖാദർ ബാഷ , അജ്മൽ വെങ്ങിനക്കര എന്നിവർ സ്ഥാനാർത്ഥിയ്ക്കൊപ്പം അനുഗമിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button