KERALA

ഏഷ്യാനെറ്റ് ന്യൂസിനു നേരെ ആക്രമണം: കുറ്റക്കാർക്ക് എതിരെ നടപടി വേണമെന്ന് -കെ.എം.പി.യു

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിനുള്ളിൽ എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കേരള മീഡിയാ പേഴ്സൺസ് യൂണിയൻ ശക്തമായി പ്രതിഷേധിക്കുന്നു. സംഘടനകളുടെ മറപിടിച്ച് ക്രിമിനലുകളെ വളരാൻ അനുവദിക്കരുത്. മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണം. കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നിയമ നടപടി ഉറപ്പാക്കണമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button