THAVANUR
മൂന്ന് പേരുടെ ചികിത്സക്കായി PCWF 41,350 രൂപ കൈമാറി
തവനൂർ : അതളൂർ സ്വദേശികളായ ഇരു വൃക്കകളും തകരാറിലായ കുന്നത്ത് കാട്ടിൽ അബൂബക്കർ (50 വയസ്) ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് പ്രയാസത്തിലായ അഷ്‌റഫ് മാനു (46 വയസ്സ്) തൊണ്ടയിൽ കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഹനീഫ (46വയസ്) എന്നിവരുടെ ചികിത്സക്കായി രൂപീകരിച്ച സഹായ സമിതിക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ധനസഹായം കൈമാറി.
പി സി ഡബ്യു എഫ് കേന്ദ്ര വിഹിതവും, തവനൂർ പഞ്ചായത്ത് കമ്മിറ്റി സമാഹരിച്ചതും ഉൾപ്പെടെ 41,350 രൂപയാണ് നൽകിയത്.
നരിപ്പറമ്പ് അങ്ങാടിയിലെ സഹായ സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ PCWF ഭാരവാഹികളായ സി വി മുഹമ്മദ് നവാസ്, തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി, ജി സിദ്ധീഖ്, കെ പി അബ്ദുറസാഖ്, എം കെ സൈനുദ്ധീൻ ഹാജി, എ വി അബ്ദുൽ ജലീൽ, പി പി ബഷീർ ഹാജി തുടങ്ങിയവർ ചേർന്ന് സഹായ സമിതി ട്രഷറർ അമ്മായത്ത് അബ്ദുളളക്ക് ഫണ്ട് കൈമാറി.