CHANGARAMKULAM

നിര്‍മാണ തൊഴിലാളി യൂണിയന്‍ എടപ്പാള്‍ ഏരിയ സമ്മേളനം നടത്തി

ചങ്ങരംകുളം: നിര്‍മാണ തൊഴിലാളി യൂണിയന്‍ എടപ്പാള്‍ ഏരിയ സമ്മേളനം നന്നംമുക്ക് അയിനിച്ചോട് മാര്‍ത്തോമ സ്‌കൂളില്‍ നടന്നു. സമ്മേളനം സിഐടിയു ജില്ലാ ജോയിന്റെ സെക്രട്ടറി എ കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. എം വി അബ്ദുള്‍ ലത്തീഫ് അധ്യക്ഷനായി. നിര്‍മാണതൊഴിലാളി യൂണിയന്‍ ജില്ലാ ട്രഷറര്‍ എ ആര്‍ വേലു സംഘാടനാ റിപ്പോര്‍ട്ടും എടപ്പാള്‍ ഏരിയ സെക്രട്ടറി കെ വി കുമാരൻ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ടി പി സുബ്രഹ്‌മണ്യന്‍ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. രാജുട്ടി തിരൂരങ്ങാടി, ഇ വി മോഹനന്‍, എം ബി ഫൈസല്‍, പി വിജയന്‍, എം അജയ്‌ഘോഷ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ പി വത്സലന്‍ സ്വാഗതം പറഞ്ഞു, 25 അംഗ ഏരിയ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. കെ പി വത്സലന്‍(പ്രസിഡന്റ്) കെ വി കുമാരന്‍ (സെക്രട്ടറി) ടി പി സുബ്രഹ്‌മണ്യന് (ട്രഷറര്‍). നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കണം എന്നും വിലക്കയറ്റം തടയണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button