CHANGARAMKULAMLocal news

മൂക്കുതല കോളഞ്ചേരി ക്ഷേത്രത്തിൽ അമ്മമാരുടെയും കുട്ടികളുടെയും സോപാന സംഗീത അരങ്ങേറ്റം ശ്രദ്ധേയമായി

ചങ്ങരംകുളം: മൂക്കുതല കോളഞ്ചേരി ക്ഷേത്രത്തിൽ അമ്മമാരുടെയും കുട്ടികളുടെയും സോപാന സംഗീത അരങ്ങേറ്റം ഭാവപൂർണ്ണമായി അരങ്ങേറി. തനതായ സംഗീതത്തിന്റെ പാരമ്പര്യത്തെയും സോപാന ശൈലിയെയും പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ച കലാവിരുന്ന് കലാപ്രേമികളായ നാട്ടുകാരുടെ വലിയ ശ്രദ്ധനേടി.

വിജയലക്ഷ്മി നാരായണൻ, ചന്ദ്രമതി ബാലൻ, സീമ പന്താവൂർ, ലീല കക്കാട്, അജിത മുല്ലപ്പള്ളി, ആര്യ ഏർക്കര, സ്മിത രവി, ജ്യോതി പൂക്കുഴി , ദേവിക പൂക്കുഴി , ഉമ പന്താവൂർ, അനുശ്രീ എന്നിവരുടെ അരങ്ങേറ്റമാണ് എടപ്പാൾ കണ്ടനകത്ത് പ്രവർത്തിക്കുന്ന സോപാനം സ്കൂളിന്റെ ഡയറക്ടറും ഗുരുവുമായ സന്തോഷ് ആലംകോട്, കലാമണ്ഡലം അമൃത രഘു, ജയൻ വെള്ളാല്ലൂർ എന്നിവരുടെ ശിക്ഷണത്തിൽ അരങ്ങേറിയത്. അമ്മമാരുടെയും കുട്ടികളുടെയും ഏകാഗ്രതയും സമർപ്പണവും സോപാന സംഗീതത്തിന് ഒരു പുതിയ മാനങ്ങൾ നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button