EDAPPAL

മുസ്ലിം യൂത്ത് ലീഗ് വട്ടംകുളം യൂണിറ്റ് സമ്മേളനത്തിന് പ്രൗഢമായ സമാപനം

എടപ്പാൾ:”അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് ” എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ച് നടന്ന വട്ടംകുളം യൂണിറ്റ് സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറുമായ വി കെ എം ഷാഫി ഉദ്ഘാടനം നിർവഹിച്ചു.
മുഫസ്സിർ എംകെ അധ്യക്ഷത വഹിച്ചു.
കലാരംഗത്ത് വട്ടംകുളത്തിന്റെ സംഭാവനയായ യുവ ഫിലിം എഡിറ്റർ ഷബീർ സയീദിനുള്ള സ്നേഹോപഹാരവും സമ്മേളനത്തിൽ വെച്ച് നൽകി.
തവനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി പി ഹൈദരലി, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അശ്റഫ്, msf മലപ്പുറം ജില്ലാ സെക്രട്ടറി ഏ വി നബീൽ പ്രഭാഷണം നടത്തി.
യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പത്തിൽ സിറാജ് കമ്മിറ്റി പ്രഖ്യാപനം നടത്തി.
എസ്.എസ്.എൽ.സി/ പ്ലസ് ടു ഉന്നത വിജയികൾക്കുള്ള ഉപഹാരം വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഉമ്മർ ടി യു നിർവഹിച്ചു.
മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണം പി ഫൈസൽ ഫൈസി നിർവഹിച്ചു.
വട്ടംകുളം ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് അനീഷ് പി എച്, ജനറൽ സെക്രട്ടറി മുസ്തഫ കരിമ്പനക്കൽ, വട്ടംകുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചിക്കൽ,എം കെ ലത്തീഫ്, അഷ്റഫ് കല്ലിങ്ങൽ, പി മമ്മിക്കുട്ടി,പി വി അക്ബർ, മുഹമ്മദ് അലി കാരിയാട്, സജീർ എം എം, സാദിഖ് പോട്ടൂർ, ഷറഫുദ്ദീൻ പത്തിൽ, സുഹൈൽ ഹസ്സൻ വി വി,ഷെഫീഖ് ടി പി, എം വി ഹുസൈൻ, റിയാസ് ടി പി, അൽ അമീൻ എംപി നേതൃത്വം നൽകി.
പുതിയ കമ്മിറ്റിക്ക് സമ്മേളനം രൂപം നൽകി.
പ്രസിഡന്റ്: വി വി സുഹൈൽ ഹസ്സൻ
ജനറൽ സെക്രട്ടറി:
എംകെ മുഫസിർ
ട്രഷറർ: അൽ അമീൻ എംപി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button