CHANGARAMKULAMLocal news
പെരുമ്പിലാവിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


പെരുമ്പിലാവ്: പുത്തൻകുളത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെയിന്റിംഗ് തൊഴിലാളി പുത്തൻകുളം സ്വദേശി നാലകത്ത് വീട്ടിൽ സിജാസ് (23) നെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസമായി ഇയാളുടെ വീട്ടിൽ വീട്ടുകാർ ഉണ്ടായിരുന്നില്ല. ബന്ധുക്കൾ വന്നു നോക്കിയപ്പോഴാണ് വീടിന്റെ മുൻവശത്തെ ഡോർ പൂട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വാതിൽ തള്ളിത്തുടർന്ന് അകത്ത് കയറിയപ്പോൾ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
