MARANCHERY

തെരുവ് നായ പ്രതിരോധത്തിനായി മാറഞ്ചേരി ഗ്രാമപഞ്ചായത്ത്.

മാറഞ്ചേരി പ്രദേശത്തു അടുത്ത ദിവസങ്ങളിലായി തെരുവ് നായ ശല്യം കൂടിയതിനെ തുടർന്ന് മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ്‌ T. ശ്രീജിത്തിന്റെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു.മാറഞ്ചേരിയിൽ ABC സെന്റർ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുന്നതിനും വാക്‌സിനേഷൻ നിർബന്ധമാക്കാനും പൊന്തക്കാടുകൾ നീക്കം ചെയ്യാനും തീരുമാനിച്ചു. തെരുവ് നായ സെൻസസ് &ഡാറ്റാ മാനേജ്മെന്റ് നടപ്പിലാക്കാനും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ തല സ്ട്രേ ഡോഗ് റെസ്പോൺസ് കമ്മിറ്റി രൂപീകരിക്കാനും അടിയന്തിര പ്രതികരണ സംവിധാനം നടപ്പിലാക്കാനും മാലിന്യ നിർമാർജ്ജന ബോധവൽക്കരണം കാര്യക്ഷമമാക്കാനും തീരുമാനിച്ചു. വൈസ് പ്രസിഡന്റ്‌ കദീജ മൂത്തേടത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ്, സെക്രട്ടറി v. V. സുരേഷ് കുമാർ,ജനപ്രതിനിധികൾ, വെറ്റിനറി അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ അംബിക, വ്യാപാരികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button