CHANGARAMKULAM
ചാലിശ്ശേരി പഞ്ചായത്ത് CHC ; മഴക്കാല പൂർവ്വ രോഗ പ്രതിരോധ പരിപാടി ഉദ്ഘാടനം
ചാലിശ്ശേരി പഞ്ചായത്ത് സി.എച്ച്.സി യുടെ ആഭിമുഖ്യത്തിൽ മഴക്കാല പൂർവ്വ രോഗ പ്രതിരോധ പരിപാടിക്ക് തുടക്കം കുറിച്ചു. സി.എച്ച്.സി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ പ്രതിരോധ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ജി പ്രശാന്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ ആശുപത്രി സൂപ്രണ്ട് എൻ.ആർ സജി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി.വി സുഭാഷ് പ്രതിരോധ പ്രവർത്തനങ്ങളുടെ വിശദീകരണം നടത്തി. പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ, മെമ്പർമാരായ പി.വി രജീഷ്, റംല വീരാൻകുട്ടി, വിജേഷ് കുട്ടൻ, വി.എസ് ശിവാസ്, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി, കുടുംബശ്രീ ചെയർപേഴ്സൺ ലത സൽഗുണൻ, ആശ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.