Local newsMALAPPURAM
മഴയേ പെയ്യണേ; 44 ശതമാനത്തിന്റെ കുറവ്


മലപ്പുറം : മൺസൂണോ അതോ വേനലോ. തിമിർത്ത് പെയ്യേണ്ട മഴ ദിവസങ്ങളായി മാറിനിൽക്കുന്നതിനാൽ ആർക്കും ഈ സംശയം തോന്നാം. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുകളും ഒട്ടും ആശാവഹമല്ല. വേനലിനെ അനുസ്മരിപ്പിച്ച് കരിപ്പൂരിലെ താപമാപിനിയിൽ ചൂട് 31 ഡിഗ്രി കടന്നു. പൊന്നാനി, നിലമ്പൂർ, മഞ്ചേരി, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, കരിപ്പൂർ എന്നിവിടങ്ങളിലെ മഴമാപിനിയിൽ ഇന്നലെയും മഴയൊന്നും രേഖപ്പെടുത്തിയിട്ടില്ല. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 14 വരെ മൺസൂൺ മഴയിൽ 44 ശതമാനത്തിന്റെ കുറവുണ്ട്. ഇക്കാലയളവിൽ 1520.5 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 845.8 മില്ലീമീറ്ററും. മഴയിൽ 674.7 മില്ലീ മീറ്ററിന്റെ കുറവ്. മുൻവർഷങ്ങളിൽ പ്രളയങ്ങളുണ്ടായതും കനത്ത മഴ ലഭിച്ചതും ആഗസ്റ്റിലായിരുന്നു.
