KERALA
ഐ.സി.യുവിലും നർമ്മം കൈവിടാതെ ശ്രീനിവാസൻ; ‘കിട്ടുന്ന ആദരാഞ്ജലിയൊക്കെ എനിക്ക് തന്നേക്ക്’ എന്ന് പ്രതികരണം
കൊച്ചി: നടൻ ശ്രീനിവാസൻ ആശുപത്രിയിലാണെന്ന വാർത്തകൾ പുറത്തുവന്ന ശേഷം നിരവധി അഭ്യൂഹങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പരക്കുന്നത്. അദ്ദേഹം മരിച്ചെന്ന വാർത്ത വരെ പ്രചരിക്കുകയും ആദരാഞ്ജലിയർപ്പിച്ച് പലരും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തു. എന്നാൽ, ഇതെല്ലാം അറിഞ്ഞ് ഐ.സി.യു കിടക്കയിലും സ്വതസിദ്ധമായ ശൈലിയിലായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. ‘ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്…’ എന്നായിരുന്നു നർമ്മം കൈവിടാതെ ശ്രീനിവാസൻ തനിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളോട് പ്രതികരിച്ചത്.