മലപ്പുറം തിരൂരങ്ങാടിയിൽ വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായക്കള്‍. വളപ്പിൽ അയ്യൂബിന്‍റെ മകൾക്ക് നേരെയാണ് തെരുവുനായ്ക്കൾ പാഞ്ഞടുത്തത്. അടുത്ത വീട്ടിലേക്ക് ഓടിക്കയറി കുട്ടി തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.കുട്ടി ഓടിക്കയറുന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. ഒരു പെണ്‍കുട്ടി പകുതി തുറന്ന ഗേറ്റിനുള്ളിലേക്ക് ഓടിക്കയറുന്നതും. പിന്നാലെ രണ്ട് നായ്ക്കള്‍ ഓടി വീട്ടില്‍ കയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗേറ്റിനു പുറത്തും മൂന്നോളം നായ്ക്കള്‍ നില്‍ക്കുന്നുണ്ട്.
കുട്ടി ഓടിക്കയറിയത് കണ്ട വീട്ടുടമ ഓടി വരുമ്പോള്‍ നായകള്‍ പിന്തിരിഞ്ഞ് ഓടുന്നുണ്ട്. കുട്ടിയെ ഓടിച്ചത് പുറമെ നിന്ന് കണ്ട സ്ത്രീയും നായ്ക്കളെ തുരത്താന്‍ എത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. സംസ്ഥാനത്ത് മാസങ്ങളായി നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
വിഷയത്തില്‍ മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്ര മൃഗസംരക്ഷണ ക്ഷീര വികസന സെക്രട്ടറി അൽക്ക ഉപാധ്യായയെയും അനിമൽ വെൽഫെയർ ബോർഡ് ചെയർമാൻ ഒ പി ചൗധരിയെയും നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. എബിസി നിയമങ്ങളില്‍ ഭേദഗതി വേണമെന്നും ആവശ്യപ്പെട്ടതായും പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതായും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…