Categories: KERALA

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് യോഗ്യത നിര്‍ബന്ധമില്ല; ഖജനാവ് ചോരുന്ന വഴികള്‍

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220131-WA0000&period;jpg" alt&equals;"" data-id&equals;"13876" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220131-WA0000&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;13876" class&equals;"wp-image-13876"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയക്കളി എന്തായിരുന്നാലും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിഷയം വീണ്ടും പൊതുജന ചർച്ചയിലാകാൻ ഇത് കാരണമായി&period; ഏഴ് ശതമാനം ഡിഎ&comma; 10 ശതമാനം എച്ചആർഎ ഇതിന് പുറമെ മെഡിക്കൽ റീ ഇംപേഴ്സ്മെന്റു ക്വാർട്ടേഴ്സുകളും&period; കേൾക്കുമ്പോൾ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥന് ലഭിക്കുന്ന ആനുകൂല്യമാണെന്ന് ധരിക്കരുത്&period; കൃത്യമായി യാതൊരു വിദ്യാഭ്യാസ യോഗ്യതയും വേണ്ടാത്ത&comma; മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്സണൽ സ്റ്റാഫുകൾക്കും ലഭിക്കുന്ന പ്രതിഫലമാണ് ഇതൊക്കെ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മന്ത്രിമാർക്ക് യോഗ്യത നിർബന്ധമല്ല&period; ജനപ്രതിനിധികളായ അവർക്ക് ശമ്പളം സർക്കാർ ജീവനക്കാരുടെ ശമ്പളവിഭാഗത്തിൽനിന്നല്ല&period; എന്നാൽ&comma; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ കാര്യത്തിൽ ശമ്പളം സർക്കാർ ജീവനക്കാരുടെ ഹെഡിൽനിന്നാണ്&period; സർക്കാർ ജീവനക്കാർക്ക് 30 വർഷം സർവീസുണ്ടെങ്കിൽ മുഴുവൻ പെൻഷനും അതിൽ കുറവാണെങ്കിൽ സർവീസ് കാലയളവനുസരിച്ചുള്ള പെൻഷനുമാണ്&period; ശമ്പള സ്കെയിൽ പ്രകാരം നിയമിക്കപ്പെടുന്നവർക്ക് സർക്കാർ വ്യവസ്ഥ പ്രകാരമുള്ള യോഗ്യതകളും നിർബന്ധമാണ്&period; അഞ്ചുവർഷത്തേക്ക് നിയമനമുള്ളു അവർക്ക്&period; പക്ഷേ രണ്ടുവർഷം പൂർത്തിയാക്കിയാൽ ആജീവനാന്തം പെൻഷൻ കൊടുക്കും&period; ഇത് ചട്ടവിരുദ്ധമാണെന്ന് മാത്രമല്ല&comma; പല തരത്തിൽ അയോഗ്യരായവർക്ക് രാഷ്ട്രീയ പ്രവർത്തകരായതിന്റെ പേരിൽ നിയമനം ലഭിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രൈവറ്റ് സെക്രട്ടറിയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമൊക്കെ ആയാൽ ലക്ഷങ്ങളാണ് ശമ്പളം&period; ഇതിന് പുറമെ വിമാന യാത്രവരെ സൗജന്യം&period; എന്തിനേറെ വെറും രണ്ട് വർഷം മാത്രം സർവീസിലിരുന്നാൽ പോലും മൂന്ന് വർഷത്തെ സർവീസ് കണക്കാക്കി പെൻഷനും ആനുകൂല്യങ്ങളും വേറെ&period; നിലവിൽ മന്ത്രിമാരും മറ്റ് കാബിനറ്റ് പദവിയുള്ളവരും ചേർന്ന് ആകെ നിയമിച്ചിട്ടുള്ള പേഴ്സണൽ സ്റ്റാഫുകളുടെ ആകെ എണ്ണം 352 വരും&period; ഇവർക്കെല്ലാം കൂടി ശമ്പളത്തിന് മാത്രം സംസ്ഥാന ഖജനാവിന് മാസം 1&period;42 കോടി രൂപയാണ് ബാധ്യത&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പേഴ്സണൽ സ്റ്റാഫുകളിലെ ബമ്പർ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി&comma; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി&comma; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എന്നീ പോസ്റ്റുകൾ&period; കുത്തിയിരുന്ന് പഠിച്ച് ഐഎഎസ് നേടി വർഷങ്ങളുടെ സർവീസിലൂടെ ഡെപ്യൂട്ടി സെക്രട്ടറി പദവിയിലെത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പള സ്കെയിലിന് തുല്യമാണ് പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പള സ്കെയിലെന്ന് കേട്ടാൽ ഞെട്ടരുത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇത് ഏകദേശം 1&comma;07&comma;800- 1&comma;60&comma;000 വരെ വരും&period; ഏറ്റവും കുറവ് വേതനം ലഭിക്കുന്നത് പാചകക്കാരനാണ്- പരമാവധി 50200 രൂപവരെ&period; 70&comma;000 രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിക്കുന്നവർക്ക് യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റ് നിരക്കാണ് ടിഎ ആയി ലഭിക്കുക&period; 77&comma;000 ന് മുകളിലാണെങ്കിൽ വിമാന ടിക്കറ്റ് നിരക്കും ക്ലെയിം ചെയ്യാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുഖ്യമന്ത്രി പിണറായി വിജയന് 26 പേഴ്സണൽ സ്റ്റാഫുകളുണ്ട്&period; പ്രതിപക്ഷ നേതാവിന് 14 സ്റ്റാഫുകളും&period; ഇവരെ നിയമിക്കുന്നത് സർക്കാർ ഏജൻസിയോ റിക്രൂട്ട്മെന്റ് സംവിധാനമോ അല്ല&period; യോഗ്യതകൾ നോക്കാതെ എല്ലാം രാഷ്ട്രീയ നിയമനം&period; ഇത്തവണ 362 സ്റ്റാഫുകളെ ഉണ്ടായിരുന്നുള്ളു എന്നോർത്ത് ആശ്വസിക്കാം&period; കാരണം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ 623 പേരായിരുന്നു മന്ത്രിമാർക്കും കാബിനറ്റ് പദവിയിലുള്ളവരുടെ എണ്ണം എന്നോർത്ത് പരിതപിക്കുകയല്ലാതെ എന്ത് ചെയ്യാനാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">28 പേർ വരെ പേഴ്സണൽ സ്റ്റാഫ് ആകാമെന്നാണ് ചട്ടം&period; 1994ന് മുമ്പ് വരെ പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ ആനുകൂല്യങ്ങൾ ഉണ്ടായിരുന്നില്ല&period; കെ&period; കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 1994 സെപ്റ്റംബർ 23 നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്&period; ഇത് പ്രകാരം പരമാവധി പെൻഷൻ ലഭിക്കാൻ 30 വർഷവും കുറഞ്ഞ പെൻഷൻ ലഭിക്കാൻ മൂന്നുവർഷമെങ്കിലും പേഴ്സണൽ സ്റ്റാഫായി പ്രവർത്തിക്കണം&period; എന്നാൽ 29 വർഷത്തിലധികം സർവീസുണ്ടെങ്കിലം 30 വർഷം തികഞ്ഞില്ലെങ്കിലും പരമാവധി പെൻഷൻ നൽകാൻ വ്യവസ്ഥയുണ്ട്&period; ഇതേപോലെ മൂ്ന്നു വർഷം തികഞ്ഞില്ലെങ്കിലും അങ്ങനെ കണക്കാക്കി കുറഞ്ഞ പെൻഷനും അനുവദിക്കാം&period; ഈ സാധ്യത മുതലാക്കി ഒരു മന്ത്രിക്ക് രണ്ട് തവണ പേഴ്സണൽ സ്റ്റാഫുകളെ മാറ്റിയ ചരിത്രങ്ങളും ഉണ്ടായിട്ടുണ്ട്&period; ഇങ്ങനെ നോക്കുമ്പോൾ കുറഞ്ഞ പെൻഷനായ 2400 രൂപയും ഡിആറും ലഭിക്കും&period; ഭാവിയിൽ പെൻഷൻ പുതുക്കുമ്പോൾ ഇതിന്റെ ആനുകൂല്യവും ലഭിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>ഗവർണർക്കും പേഴ്സണൽ സ്റ്റാഫ്<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെന്നപോലെ സംസ്ഥാനത്തെ ഗവർണറിനും പേഴ്സണൽ സ്റ്റാഫുകളുണ്ട്&period; ഇതിൽ നിയമനം നടത്തുന്നത് സർക്കാരാണ്&period; മന്ത്രിമാർക്കെന്നതുപോലെ രാഷ്ട്രീയക്കാരെ പേഴ്സണൽ സ്റ്റാഫിലേക്ക് നിയമിക്കാൻ സാധിക്കില്ല&period; ഏതെങ്കിലും രാഷ്ട്രീയ സംഘടനയിൽ സജീവമായി പ്രവർത്തുക്കുന്നയാൾക്ക് ഗവർണറുടെ പേഴ്സണൽ സ്റ്റാഫ് ആകാൻ സാധിക്കില്ല&period; ഗവർണറുടെ പേഴ്സണൽ സ്റ്റാഫ് ആകുന്നവരേ പറ്റി അന്വേഷണ റിപ്പോർട്ടടക്കം പരിഗണിച്ചാണ് നിയമനം നടത്തുക&period; ഗവർണർ നിർദ്ദേശിക്കുന്ന ആളിന് നിയമനം നൽകുന്ന രീതിയുമുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗവർണറിന്റെ ഓഫീസിലെ ഭൂരിഭാഗം നിയമനങ്ങളും സർക്കാർ സർവീസിൽ നിന്നുള്ള ഡെപ്യൂട്ടേഷനാണ്&period; കേരള ഗവർണറിന്റെ സെക്രട്ടേറിയേറ്റ്&comma; ഹൗസ് ഹോൾഡ്&comma; ഡിസ്പെൻസറി എന്നിങ്ങനെ ആയി 151 സ്റ്റാഫുകളാണ് നിലവിലുള്ളത്&period; ഹരി എസ് കർത്തായുടെ നിയമനം ഉൾപ്പെടാതെയുള്ള കണക്കാണ് ഇത്&period; ഇതിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ എത്തുന്നവർ അതിന്റെ കാലാവധി കഴിയുമ്പോൾ തിരികെ സംസ്ഥാന സർവീസിലേക്ക് മടങ്ങി പോകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിൽ പെടാത്ത ഹരി എസ് കർത്തായുടെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് തസ്തിക ഗവർണറുടെ കാലാവധി അവസാനിക്കുമ്പോൾ മാറും&period; ഇത് പുതിയതായി സൃഷ്ടിച്ച തസ്തികയാണ്&period; ഇത്തരം സ്റ്റാഫ് നിയമനങ്ങൾ ഗവർണറുടെ വിവേചനാധികാരമാണ്&period; പോലീസ് റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ഗവർണർ നിർദ്ദേശിക്കുന്ന ആളിന് സർക്കാർ നിയമനം നൽകുകയാണ് ചെയ്യുക&period; ഇവരുടെ ശമ്പളവും മറ്റും സർക്കാർ ആണ് വഹിക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

10 hours ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

10 hours ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

13 hours ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

13 hours ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

13 hours ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

13 hours ago