Categories: Local newsMALAPPURAM

ബ്ലാക്ക് ഫംഗസ് ബാധ മലപ്പുറത്തും, അറുപത്തി രണ്ടുകാരന്റെ കണ്ണ് നീക്കം ചെയ്തു

&NewLine;<p>തിരൂർ&colon; കോവിഡ് രോഗികൾക്കു ഭീഷണിയാകുന്ന ബ്ലാക്ക് ഫംഗസ് ബാധ മലപ്പുറം&comma; കോട്ടയം ജില്ലകളിൽ റിപ്പോർട്ട് ചെയ്തു&period; മലപ്പുറം ജില്ലയിൽ ആദ്യമായാണ് രോഗബാധ സ്ഥിരീകരിക്കുന്നത്&period; തിരൂര്‍ ഏഴൂര്‍ സ്വദേശിയായ അറുപത്തിരണ്ടുകാരനാണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കര്‍മൈക്കോസെസ് ബാധിച്ചത്&period; നേരത്തെ കൊല്ലം ജില്ലയിലും ഫംഗസ് റിപ്പോർട്ട് ചെയ്തിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;SAVE&lowbar;20210505&lowbar;181113-1024x1024&period;jpg" alt&equals;"" data-id&equals;"2192" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;SAVE&lowbar;20210505&lowbar;181113&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b8&sol;save&lowbar;20210505&lowbar;181113&sol;" class&equals;"wp-image-2192"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരൂര്‍ സ്വദേശിയുടെ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു&period; ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിലവില്‍ തൃപ്തികരമാണെങ്കിലും ഏതുനിമിഷവും മോശമാകാനുള്ള സാധ്യതയുണ്ടെന്നും ബ്ലാക്ക് ഫംഗസ് ചികിത്സ അതീവ വെല്ലുവിളി നിറഞ്ഞതാണെന്നും ആശുപത്രിയിലെ കോവിഡ് നോഡല്‍ ഓഫീസറായ ഡോക്ടര്‍ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 25നു മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് രോഗിയെ ആദ്യം പ്രവേശിപ്പിച്ചത്&period; ന്യൂമോണിയ ബാധയുണ്ടായിരുന്നു&period; ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ പോയി സമ്പര്‍ക്ക വിലക്കില്‍ തുടര്‍ന്നു&period; ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും കാഴ്ചയ്ക്കു മങ്ങലുമുണ്ടായതോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി&period; ഇവിടെ നിന്നാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്&period; തുടര്‍ന്നു കോഴിക്കോട്ടെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോഴിക്കോട്ടെ ആശുപത്രിയിലെ മൂന്നാമത്തെ ബ്ലാക്ക് ഫംഗസ് രോഗിയാണിത്&period; ആദ്യ രണ്ടുപേരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല&period; പ്രമേഹം ഗുരുതരമായതും സ്വഭാവിക രോഗപ്രതിരോധ ശേഷി കുറഞ്ഞവരുമായ കോവിഡ് രോഗികളിലാണ് ബ്ലാക്ക് ഫംഗസ് കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്&period; തിരൂര്‍ സ്വദേശി പ്രമേഹ രോഗിയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മ്യൂക്കോമിസൈറ്റുകള്‍ എന്ന പൂപ്പലുകള്‍ അന്തരീക്ഷത്തില്‍നിന്ന് മൂക്കിലൂടെ സൈനസുകള്‍ വഴി കണ്ണില്‍ പ്രവേശിച്ച് തലച്ചോറിലും ശ്വാസകോശത്തിലുമെത്തുന്നു&period; മിക്ക ബ്ലാക്ക് ഫംഗസ് കേസുകളും ചികിത്സയിലൂടെ മാറാറുണ്ട്&period; എന്നാല്‍ രോഗം ഗുരുതരമാകുന്ന ചില കേസുകളില്‍ രോഗം ബാധിച്ച ശരീരഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതായി വരാറുണ്ട്&period; കണ്ണ്&comma; കവിളെല്ല് എന്നിങ്ങനെ നീക്കം ചെയ്യേണ്ടി വരുന്ന കേസുകള്‍ രാജ്യത്ത് കൂടി വരികയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്&period; അത്രത്തോളമില്ലെങ്കിലും സംസ്ഥാനത്തും രോഗികളുടെ എണ്ണം കൂടുകയാണ്&period; പല ആശുപത്രികളിലും കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ ടെസ്റ്റ് ചെയ്ത് കണ്ടെത്താനുള്ള സാവകാശം ലഭിക്കാറില്ല&period; അതുകൊണ്ടു തന്നെ സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതലുണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ കരുതുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കണ്ണിനു ചുറ്റും അല്ലെങ്കില്‍ മൂക്കിനുചുറ്റുമുള്ള വേദനയും ചുവപ്പും&comma; പനി&comma; തലവേദന&comma; ചുമ&comma; ശ്വാസതടസം&comma; രക്തം കലര്‍ന്ന ഛര്‍ദ്ദി&comma; മാനസികാവസ്ഥയിലെ മാറ്റം എന്നിവയോടെയാണ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍&period; സൈനസൈിറ്റിസ്&comma; മൂക്കടപ്പ്&comma; കറുത്ത നിറത്തിലും രക്തം കലര്‍ന്നമുള്ള മൂക്കൊലിപ്പ്&comma; കവിള്‍ അസ്ഥിയില്‍ വേദന&comma; മുഖത്തിന്റെ ഒരു ഭാഗത്ത് വേദന&comma; മരവിപ്പ് അല്ലെങ്കില്‍ നീര്‍വീക്കം&comma; മൂക്കിന്റെ പാലത്തിന് അല്ലെങ്കില്‍ അണ്ണാക്കിനു മുകളില്‍ കറുത്ത നിറം&comma; പല്ലുകള്‍ക്കും താടിയെല്ലിനും ഇളക്കം&comma; വേദനയോടുകൂടിയ കാഴ്ച മങ്ങല്‍ അല്ലെങ്കില്‍ ഇരട്ടക്കാഴ്ച&comma; ധമനികളില്‍ രക്തം കട്ടപിടിക്കല്‍&comma; കോശമരണം&comma; തൊലിക്കു കേടുവരല്‍&comma; നെഞ്ചുവേദന&comma; ശ്വസന ലക്ഷണങ്ങള്‍ വഷളാകല്‍ എന്നിവ ശ്രദ്ധിക്കണം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

21 minutes ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

33 minutes ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

3 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

3 hours ago

കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ,…

3 hours ago

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…

5 hours ago