ബ്രേക്കിംഗ് ഡി പദ്ധതിയുടെ സ്കാനർ ജില്ലാപോലീസ് മേധാവി പ്രകാശനം ചെയ്തു

മലപ്പുറം: രാസലഹരിക്കെതിരെയുള്ള നിർമിത ബുദ്ധി അധിഷ്ഠിത പോരാട്ടവുമായി കേരള പത്ര പ്രവർത്തക യൂണിയൻ സംഘടിപ്പിക്കുന്ന ബ്രേക്കിംഗ് ഡി പദ്ധതിയുടെ സ്കാനർ പ്രകാശനം ചെയ്തു.
ജില്ലാപോലീസ് മേധാവി ആര്‍. വിശ്വനാഥ് – പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ക്രഡൻഷ്യൽ കമ്മിറ്റി കൺവിനർ വി അജയകുമാറിന് നൽകി പ്രകാശനം നിർവഹിച്ചു. പ്രസ്ക്ലബിൽ സ്ഥാപിച്ച സ്കാനർ ഉപയോഗിച്ച് രാസ ലഹരി സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കും കൈമാറാനാകും. വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായിരിക്കും എന്നത് ബ്രേക്കിംഗ് ഡി യുടെ സവിശേഷതയാണ്. മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എസ്. മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സമീര്‍ കല്ലായി, സി. പ്രജോഷ്‌കുമാര്‍,
പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റ് ഗീതു തമ്പി, ജോയിന്റ് സെക്രട്ടറി പി.പി.അഫ്താബ്, ഭാരവാഹികളായ കെ.ബി. സതീഷ്‌കുമാര്‍, നസീബ് കാരാട്ടില്‍ എന്നിവർ പങ്കെടുത്തു. പ്രസ്‌ക്ലബ്ബ് ട്രഷറര്‍ പി.എ.അബ്ദുല്‍ ഹയ്യ് നന്ദി പറഞ്ഞു.
നിങ്ങളുടെ നാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വാർത്തകൾ ഞങ്ങൾക്ക് അയച്ചു തരിക. വാർത്തകൾ അയക്കേണ്ട നമ്പർ 9746334228
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ അമർത്തുക
👇👇👇👇👇👇👇👇
https://chat.whatsapp.com/KaaBX8O5qsP1aaGvX0ifS7?mode=ac_c
