EDAPPAL

ഐഡിയൽ ഹയർ സെക്കന്ററി എൻ എസ്‌ എസ്‌ യൂണിറ്റ്:ജീവിതോൽസവം പൂർത്തിയാക്കി.

എടപ്പാൾ :സംസ്ഥാന സർക്കാരിന്റെ ജീവിതോത്സവം പരിപാടിയുടെ ഭാഗമായി ഐഡിയൽ ഹയർ സെക്കന്ററി എൻ എസ്‌ എസ്‌ യൂണിറ്റ് 21 ദിന ചലഞ്ച് വിജയകരമായി പൂർത്തിയാക്കി.

പോർട്ട് ഫോലിയോ മത്സരത്തിൽ ക്ലസ്റ്റർ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

ജീവിതോത്സവത്തിന്റെഭാഗമായി കാഹളം മുഴക്കൽ, ഒപ്പുമരം, പുലരൊളിയിൽ ഇത്തിരിനേരം, ചങ്ക് ബ്രോ ,ലഹരിവിരുദ്ധ സ്റ്റിക്കറുകൾ പതിക്കാം ,അതിജീവന കഥകൾ, പുസ്തകത്തിന്റെ ആത്മാവ് തേടി, ഡിജിറ്റൽ ഉപവാസം, മധുര ലോകത്തിനായി ,ലഹരിവിരുദ്ധ ഫ്ലാഷ്മോബ്, ഭരണ ഘടനയെ അറിയാം, സ്റ്റാറ്റസ് മേള, പരിസ്ഥിതിക്കായി ഒരു പൂച്ചെടി, പാഥേയം,വാക്കിങ് ബസ് ,ചോദ്യോത്തര പയറ്റ്, ഉണർവേകാം മനസ്സിന് ,ദർപ്പണം, ചിത്ര മതിൽ, കാർണിവൽ.
എന്നിവയായിരുന്നു ചലഞ്ചുകൾ.

ഹയർ സെക്കന്ററി
പ്രിൻസിപ്പാൾ സെന്തിൽ കുമരൻ, എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർ രസിത കാവുങ്ങൽ,. അജ്മൽ ഫായിസ് , പി അമൃത ,വോളണ്ടിയർമാരായ മുഹമ്മദ്‌ ജിബിൻ, അൽഷൻ മുഹമ്മദ്‌, ഹെന സംറിൻ, പി ഫാത്തിമ, അർജുൻ കൃഷ്ണ ,അംരിൻ അഷ്‌റഫ്‌, ഷഹബാസ് ,ആർ രോഹിത, അശ്വിൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button