CHANGARAMKULAM
ബിജെപി നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി

ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ കെടുകാര്യസ്ഥതക്കും ഭരണസ്തംഭനത്തിനും എതിരെ ബിജെപി നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി.ധർണ്ണ ബിജെപി മലപ്പുറം ജില്ലാ മുൻ അധ്യക്ഷൻ രവി തേലത്ത് ഉദ്ഘാടനം ചെയ്തു.ബിജെപി നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് മൂക്കുതല അദ്ധ്യക്ഷത വഹിച്ചു.ബിജെപി ചങ്ങരംകുളം മണ്ഡലം അധ്യക്ഷൻ അനീഷ് മൂക്കുതല,മണി പാറക്കൽ,മണികണ്ഠൻ കൊളഞ്ചേരി എന്നിവർ സംസാരിച്ചു.പഞ്ചായത്ത് ജനറൽ സെക്രട്ടറി സുധീഷ് കല്ലൂർമ്മ സ്വാഗതവും,അജിലേഷ് തരിയത്ത് നന്ദിയും പറഞ്ഞു
