EDUCATIONKERALALocal newsMALAPPURAMTHAVANURTRENDING

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: മലപ്പുറം ജില്ലയിൽ 13,705 പേർ പുറത്ത്

മ​ല​പ്പു​റം: പ്ല​സ് വ​ൺ ആ​ദ്യ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക വ​ന്നി​ട്ടും ജി​ല്ല​യി​ൽ സീ​റ്റ് കി​ട്ടാ​തെ 13,705 പേ​ർ പു​റ​ത്ത്. സ​പ്ലി​മെ​ന്റ​റി ഘ​ട്ട​ത്തി​ലെ​ങ്കി​ലും സീ​റ്റ് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​വ​രാ​ണ് പ​ട്ടി​ക വ​ന്ന​പ്പോ​ൾ പു​റ​ത്ത് പോ​യ​ത്. ഇ​വ​ർ ഇ​നി​യും സീ​റ്റി​നാ​യി കാ​ത്തി​രി​ക്കേ​ണ്ടി വ​രും. സ​പ്ലി​മെ​ന്റ​റി​ക്ക് 19,710 അ​പേ​ക്ഷ​ക​രാ​ണ് ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 19,659 പേ​രെ​യാ​ണ് അ​ലോ​ട്ട്മെ​ന്റി​ന് പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ 1,883 പേ​ർ മ​റ്റ് ജി​ല്ല​ക​ളി​ലെ അ​പേ​ക്ഷ​ക​രാ​ണ്. 6,005 പേ​ർ​ക്കാ​ണ് അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​ത്. ഇ​നി നാ​ല് സീ​റ്റ് മാ​ത്ര​മാ​ണ് ഒ​ഴി​വു​ള്ള​ത്.ജി​ല്ല​യി​ൽ മു​ഖ്യ​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ ആ​കെ 49,107 കു​ട്ടി​ക​ളാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്. സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് മേ​ഖ​ല‍യി​ൽ 47,651 പേ​രും അ​ൺ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 1456 പേ​രു​മാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്. മെ​റി​റ്റ് ക്വോ​ട്ട​യി​ൽ 42,006, സ്പോ​ർ​ട്സി​ൽ 840, മാ​നേ​ജ്മെ​ന്‍റി​ൽ 1750, ക​മ്യൂ​ണി​റ്റി​യി​ൽ 3055 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പ്ര​വേ​ശ​നം. ജി​ല്ല​യി​ൽ ആ​കെ 81,022 അ​പേ​ക്ഷ​ക​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച​വ​ർ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് മു​മ്പാ​യി പ്ര​വേ​ശ​നം നേ​ട​ണം.

സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് വി​വ​ര​ങ്ങ​ൾ​

ആ​കെ അ​പേ​ക്ഷ​ക​ർ -19,710

പ​രി​ഗ​ണി​ച്ച​ത് -19,659

മ​റ്റ് ജി​ല്ല​ക​ളി​ലെ അ​പേ​ക്ഷ​ക​ർ -1,883

സീ​റ്റ് ല​ഭി​ച്ച​ത് -6,005

ഒ​ഴി​വ് -04

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button