മുഈന മൂന്നാം സനദ് ദാന സമ്മേളനം ഞായറാഴ്ച പന്താവൂർ ഇർശാദിൽ നടക്കും
June 3, 2023
ചങ്ങരംകുളം :അജ്മീർ ശരീഫിലെ ജാമിഅ മുഈനിയ്യക്കു കീഴിൽ വനിതകൾക്ക് വേണ്ടിയുള്ള മുഈന ഡിപ്ലോമ കോഴ്സിന്‍റെ മൂന്നാമത് സനദ് ദാന സമ്മേളനം ഞായറാഴ്ച പന്താവൂർ ഇർശാദിൽ നടക്കും.കേരളത്തിൽ നിന്നുള്ള 440 പഠിതാക്കൾ പ്രസ്തുത സമ്മേളനത്തിൽ വെച്ച് മുഈന ബിരുദം സ്വീകരിക്കും.കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സയ്യിദ് സീതിക്കോയ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. സൈനുദ്ദീൻ നഈമി ശാമിൽ ഇർഫാനി മാണൂർ ആമുഖപ്രഭാഷണം നടത്തും. ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നിർവഹിക്കും. സയ്യിദ് ഫളൽ നഈമി അൽജിഫ്രി വടക്കൂട്ട് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. സഅദ് നഈമി മഞ്ചേരി, കെ. സിദ്ദിഖ് മൗലവി അയലക്കാട്, യഹിയ നഈമി മൂന്നാക്കൽ, വാരിയത്ത് മുഹമ്മദാലി, സലാഹുദ്ദീൻ നഈമി, പി പി നൗഫൽ സഅദി കല്ലൂർമ, ജുനൈദ് നഈമി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. മുഈന ഷഹാദ വനിതാ സംഗമത്തിൽ സയ്യിദത്ത് ശരീഫ ആറ്റബീവി പരപ്പനങ്ങാടി, സയ്യിദത്ത് തസ്ലീമ ബീവി എന്നിവർ സനത് ദാനം നിർവഹിക്കും. അസ്മ അഫീഫ മാണൂർ, റംല ഫാളിലിയ മഞ്ചേരി, സയ്യിദത്ത് റിയ മുഈന നെല്ലിപ്പറമ്പ്, ജുമാന മുഈന കാവനൂർ, നഫീസ മുഈന കന്മനം തുടങ്ങിയവർ സംബന്ധിക്കും