THAVANUR

പ്രവേശനോൽസവം
കാഴ്ച വിരുന്നൊരുക്കി ഐഡിയൽ കടകശ്ശേരി

എടപ്പാൾ: പ്രവേശനോൽസവത്തിൽ വിദ്യാർത്ഥികൾക്ക് കാഴ്ച വീരുന്നൊരുക്കി കടകശ്ശേരി ഐഡിയൽ സ്കൂൾ.

സിബിഎസ്ഇ സിലബസിലും സ്റ്റേറ്റ് സിലബസിലുമുള്ള ഒന്ന് മുതൽ 10വരെയും +2 ക്ലാസുകളിലും പഠിക്കുന്ന വിദ്യാർത്ഥികളെയാണ് കാഴ്ച വിരുന്നൊരുക്കി ഐഡിയൽ സ്വീകരിച്ചത്.

കൊടിതോരണങ്ങളും മുത്തുക്കുടകളും ബലൂണുകളും കൊണ്ട് അലങ്കരിച്ച കാമ്പസിലേക്ക് കത്തിച്ചു പിടിച്ച മെഴുകുതിരികളുമായി അധ്യാപകരും ചെണ്ടയുംഗിറ്റാറും വയലിനും കീബോഡും ഉപയോഗിച്ച് ഫ്യൂഷൻ മ്യൂസിക്കൊരുക്കി സീനിയർ വിദ്യാർത്ഥികളും കുട്ടികളെ സ്വീകരിച്ചു.

തുടർന്ന് കാമ്പസിലെ മുത്തശ്ശിമാവിനരികെ പ്രത്യേകം സജ്ജീകരിച്ച വിശാലമായ സ്റ്റേജിലും ഗ്രൗണ്ടിലും വിദ്യാർത്ഥികൾ ആട്ടവും പാട്ടുമായി ആർത്തുല്ലസിച്ചു.

പ്രൈമറി മോണ്ടിസോറി, അപ്പർ പ്രൈമറി, മിഡിൽ സെക്ഷൻ, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തുടങ്ങിയ വിഭാഗങ്ങളിൽ സെന്തിൽകുമരൻ, സുപ്രിയ ഉണ്ണികൃഷ്ണൻ, പ്രിയ അരവിന്ദ്, ഉഷ കൃഷ്ണകുമാർ , ബിന്ദു മോഹനൻ, ചിത്ര ഹരിദാസ്, സിന്ധു ദിനേശ്, തുടങ്ങിയവർ നേതത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button