Local newsMARANCHERY

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും കേരള നോളേജ് ഇക്കണോമി മിഷനും ചേർന്ന് തൊഴിൽ മേള സംഘടിപ്പിച്ചു


എരമംഗലം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും കേരള നോളേജ് ഇക്കണോമി മിഷനും ചേർന്ന് തൊഴിൽ മേള സംഘടിപ്പിച്ചു.മാറഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ നടത്തിയ തൊഴിൽ മേള പൊന്നാനി എംഎൽഎ പി നന്ദകുമാർ ഉൽഘാടനം ചെയ്തു.മേളയിൽ 600 ഓളം പേർ രെജിസ്റ്റർ ചെയ്ത് വിവിധ കമ്പനികളുടെ ഇന്റർവ്യൂവിൽ പങ്കെടുത്തു . സംസ്ഥാന തലത്തിൽ 45 കമ്പനികൾ മേളയിൽ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് ഇ സിന്ധു അധ്യക്ഷത വഹിച്ച ചടങ്ങിൽ , ഗ്രാമപഞ്ചായത് പ്രസിഡന്റുമാരായ ബീന ടീച്ചർ ,കെവി ഷഹീർ ,ബിനീഷ മുസ്തഫ ,ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ , ടി സത്യൻ , പി ടി അജയ്‌മോഹൻ , പി രാജൻ ,കെസി ശിഹാബ് ,നാസർ ഇളയോടത് ,ഡിഎംസി ജാഫർ , നൗഫൽ സി ടി , സുമി എം എ , മുനീറ കെ ,ബിഡിഒ അമൽദാസ് , എന്നിവർ സംസാരിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button