Categories: Local newsMALAPPURAM

പുള്ളിപ്പാടം കടവിൽ 
തൂക്കുപാലം ഉയരും

മുഖ്യമന്ത്രിയെ കണ്ട് പാലത്തിന്റെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകുന്ന -ഇസയും കൂട്ടുകാരികളും (ഫയൽ ചിത്രം)

എടവണ്ണ ഇസയുടെയും കൂട്ടുകാരികളുടെയും സ്വപ്‌നം പൂവണിയുന്നു. ചാലിയാർ പുഴക്കുകുറുകെ മമ്പാട്‌ പുള്ളിപ്പാടം കടവിൽ പുതിയ തൂക്കുപാലം ഉയരും. പാലം നിർമിക്കാൻ 3.42 കോടി രൂപയാണ്‌ സർക്കാർ അനുവദിച്ചത്‌. മമ്പാട് പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിനെ തുടർന്ന്‌ ടെൻഡർ നടപടി പൂർത്തിയായി. നിർമാണം ഉടൻ തുടങ്ങും. 2018ലെ പ്രളയത്തിലാണ് തൂക്കുപാലം പൂർണമായും തകർന്നത്‌. പുതിയ തൂക്കുപാലത്തിനായി പുള്ളിപ്പാടത്തെ വിദ്യാർഥിയായ ഇസയും കൂട്ടുകാരികളും മുഖ്യമന്ത്രി പിണറായി വിജയന്‌ കത്ത്‌ അയച്ചിരുന്നു. തുടർന്ന്‌ മുഖ്യമന്ത്രി കുട്ടികൾക്ക്‌ കാണാനായി സമയം നൽകി. അങ്ങനെ ഇസയും കൂട്ടുകാരികളും രക്ഷിതാക്കളും മമ്പാട് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അഹമ്മദ് ഉൾപ്പെടുന്ന സംഘം തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ കണ്ട്‌ നിവേദനം നൽകുകയായിരുന്നു. തുടർന്ന്‌ 2.81 കോടി രൂപ അനുവദിച്ചില്ലെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപടി പൂർത്തീകരിക്കാനായില്ല. തുടർന്നാണ്‌ തുക വർധിപ്പിച്ചത്‌. തൂക്കുപാലം യാഥാർഥ്യമാകുന്നതോടെ മമ്പാട് പഞ്ചായത്തിലെ ഉള്ളിപ്പാടം, കരിക്കാട്ടുമണ്ണ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് എളുപ്പത്തിൽ മമ്പാട് ടൗണിൽ എത്തിച്ചേരാൻ കഴിയും.

Recent Posts

പത്മപ്രഭാപുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന്

എടപ്പാൾ: ഈ വർഷത്തെ പത്മപ്രഭാ സാഹിത്യപുരസ്കാരത്തിന് കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അർഹനായി. കവി വി. മധുസൂദനൻ നായർ…

3 hours ago

കുന്നംകുളത്ത് സ്വകാര്യ ബസ് മറിഞ്ഞു’പത്തോളം പേർക്ക് പരിക്ക്

കുന്നംകുളം: സ്വകാര്യ ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന മയിൽ വാഹനം ബസ്സാണ്…

3 hours ago

എസ് എസ് എഫ് സ്ഥാപക ദിനം:വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു

എടപ്പാൾ:എസ് എസ് എഫ് സ്ഥാപക ദിനത്തിന്റെ ഭാഗമായി എടപ്പാൾ ഡിവിഷൻ കമ്മറ്റിക്ക് കീഴിൽ വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.പിലാക്കൽ…

3 hours ago

ലേഡീസ് സുംബ ഫിറ്റ്നസ് സ്റ്റുഡിയോ പ്രവർത്തനമാരംഭിച്ചു.

എടപ്പാൾ | സ്ത്രീകൾക്ക് ഡാൻസ് കളിച്ച് ഫിറ്റ്നസ് ആവാൻ സുവർണാവസരം ഒരുക്കി എടപ്പാൾ തട്ടാൻപടിയിൽ ഫിറ്റ്നസ് ഹബ് ലേഡീസ് സുംബ…

4 hours ago

ലഹരിക്കെതിരെ വനിതകളുടെ പ്രതിഷേധമിരമ്പി

മാറഞ്ചേരി: ലഹരിക്കെതിരെ സ്ത്രീ ശക്തി എന്ന തലക്കെട്ടിൽ തണൽ ഫെസ്റ്റിനോട് അനുബന്ധിച്ച് ലഹരി വിരുദ്ധ വനിതാ റാലി നടത്തി. മുക്കാല…

4 hours ago

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നേരത്തേ അറസ്റ്റിലായ തസ്ലീമയില്‍നിന്ന് ശ്രീനാഥ് ഭാസി ലഹരി…

6 hours ago