Local news
പുന്നയൂർക്കുളത്തെ യുവതിയുടെ വീടിനെ കുറിച്ച് രഹസ്യ വിവരം കിട്ടി; പൊലീസ് സംഘം ഉടനെത്തി, പിടിച്ചത് എംഡിഎംഎ
തൃശൂർ: എംഡിഎംഎയുമായി യുവതിയെ വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പുന്നയൂർക്കുളം കടിക്കാട് കറുത്തേടത്ത് വീട്ടിൽ ഹിമ (36) യെയാണ് പിടികൂടിയത്. വിൽപ്പനയ്ക്കായി വീട്ടിൽ എംഡിഎംഎ സൂക്ഷിച്ച് വരുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് വടക്കേക്കാട് എസ്എച്ച്ഒ കെ സതീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് 1.5 ഗ്രാം എംഡിഎംഎയുമായി ഇവർ പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും പൊലീസ് ഇൻസ്പെക്ടർമാരായ ആനന്ദ് കെ പി, സാബു പി എസ്, സുധീർ പി എ, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ചിത്ത് കെ സി, റോഷ്നി, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.