പി. ജയരാജന്‍ വധശ്രക്കേസ്; മുസ്ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു.

സിപിഐഎം നേതാക്കളായ പി. ജയരാജന്‍, ടി. വി രാജേഷ് എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. കേസിലെ പ്രതികളായ പന്ത്രണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരെയാണ് കോടതി വെറുതെ വിട്ടത്. കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.അന്‍സാര്‍, ഹനീഫ, സുഹൈല്‍, അഷ്റഫ്, അനസ്, റൗഫ്, സക്കറിയ്യ, ഷമ്മാദ്, യഹിയ, സജീര്‍, നൗഷാദ് എന്നിവരെയാണ് വെറുതെ വിട്ടത്.
2012 ഫെബ്രുവരി ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പിനടുത്തുള്ള അരിയില്‍വച്ച് സിപിഐഎം നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പന്ത്രണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍.
സംഭവത്തിന് പിന്നാലെയാണ് അരിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സിപിഐഎം പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പ്രതികാരമായിരുന്നു ഷുക്കൂറിന്റെ കൊലപാതകമെന്നായിരുന്നു മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിച്ചത്.
