Ayilakkad
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഹമ്മദ് സിനാന്റെ വിട്ടുകാരെ സന്ദർശിച്ചു

എടപ്പാൾ : കഴിഞ്ഞ ദിവസം കായലില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ മുങ്ങി മരിച്ച പ്ലസ്ടു വിദ്യാർത്ഥി
മുഹമ്മദ് സിനാന്റെ
വസതിയിൽ ആശ്വാസവാക്കുകളുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെത്തി.
അയിലക്കാട് കോട്ടമുക്കിലെ കള്ളിതൊടുവിൽ സൈനുദ്ദീന്റെ മകൻ സിനാൻ കൂട്ടുകാരുമൊത്ത് കുളിക്കവെയാണ് അപകടം നടന്നത്. പൂക്കരത്തറ ദാറുൽഹിദായ സ്കൂളിലെ
പ്ലസ്ടു വിദ്യാർത്ഥിയാണ് സിനാൻ.മുസ്ലിം ലീഗ് നേതാക്കളായ കെ.ടി ബാവഹാജി,വി.കെ.എ മജീദ്,ടി.റഷീദ് എന്നിവർ തങ്ങളോടൊപ്പം ഉണ്ടായിരുന്നു.
