KERALA
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ എടപ്പാൾ ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ചു


എടപ്പാൾ: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ എടപ്പാൾ ഏരിയ സമ്മേളനത്തിന് തുടക്കമായി. തൃശൂർ റോഡിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനം കുറ്റിപ്പുറം റോഡിൽ സമാപിച്ചു. ശേഷം നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി സോഫിയ ഉദ്ഘാടനം ചെയ്തു. പി വി നളിനി അധ്യക്ഷത വഹിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇന്ദിര, കെ ലക്ഷ്മി, ആരിഫാ നാസർ തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി.എസ് പ്രസന്ന സ്വാഗതവും കെ.ദേവികുട്ടി നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം മേരി തോമസ് ഉദ്ഘാടനം ചെയ്യും.













