CHANGARAMKULAM

പത്മപ്രഭാ പുരസ്കാര ജേതാവായ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണനെ ആദരിച്ചു

മാനവികത,മതസൗഹാർദ്ദം, സ്‌നേഹം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചും, അതിൽ യുവതലമുറയുടെ ഉത്തരവാദിത്തത്തെ കുറിച്ചും ആഴത്തിൽ സംസാരിച്ചു. താഹിർ ഇസ്മായിൽ തന്റെ ആശംസ പ്രസംഗത്തിൽ,ചങ്ങരംകുളത്തുകാരുടെ അഭിമാനമായ ആലങ്കോട് ലീലാകൃഷ്ണന്റെ വ്യക്തിത്വത്തെയും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെയും ഓർമ്മപ്പെടുത്തി.കൂട്ടായ്മ അംഗം അഷ്റഫ് പന്താവൂർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുംവരും തലമുറയ്ക്ക് അവലംബമാകേണ്ട മൂല്യങ്ങളെ കുറിച്ചും സംസാരിച്ചു. കൂട്ടായ്മ മെമ്പർമാരായ അബി പെരുമുക്ക്,ജബ്ബാർ സി വി,കുഞ്ഞുമുഹമ്മദ്,ഷംസു കുരിക്കൾ,മൻസൂർ പാറക്കൽ,മൻസൂർ പന്താവൂർ,സലീം,സുബൈർ, അശോകൻ, ശാഹുൽ ഹമീദ്,അബ്ദുൽ ഗഫൂർ കെ വി, ക്‍ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്‍കി.കൂട്ടായ്മയുടെ ട്രഷറർ നൗഷാദ് പെരുമ്പാൾ അധ്യക്ഷത വഹിച്ച പരിപാടിയിൽ കൺവീനർ ജാസിം മുല്ലപ്പള്ളി സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ സലീം കെ വി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button