Eramangalam

പതിമൂന്ന് മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മനഃപാഠമോതി പതിമൂന്നുകാരന്‍

എരമംഗലം | പതിമൂന്ന് മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പൂർണമായും മനഃപാഠമോതി പതിമൂന്നുകാരന്‍. പുത്തന്‍പള്ളി ശൈഖ് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ നാമഥേയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കെ എം എം ഹിഫ്‌ള് കോളേജിലെ ഹാഫിള് മുഹമ്മദ് നബീല്‍ (13) ആണ് റമളാന്‍ 25ന് രാവിലെ നാല് മുതല്‍ തുടര്‍ച്ചയായ 13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായി കാണാതെ ഓതിക്കേള്‍പ്പിച്ച് ശ്രദ്ധേയനായത്. ഹിഫ്‌ള് കോളജ് പ്രധാനാധ്യാപകന്‍ ഹാഫിള് സിദ്ദീഖ് ലത്വീഫിയുടെ ശിഷ്യണത്തിലാണ് ഈയൊരു നേട്ടത്തിലെത്തിച്ചേര്‍ന്നത്. ഹിഫള് പഠനത്തോടൊപ്പം നബീല്‍ എല്‍ എസ് എസ്, യു എസ് എസ് എന്നിവ കരസ്ഥമാക്കിയിട്ടുമുണ്ട്. സമാപന വേദിയിൽ പുത്തൻപള്ളി മഹല്ല് പ്രസിഡണ്ട് സൈനുദ്ദീൻ ജനറൽ സെക്രട്ടറി സൈഫുദ്ദീൻ മെമ്പർ നൗഷാദ് പുത്തൻപള്ളി ചീഫ് ഇമാം അബ്ദുൽ ബാരി ദാരിമി, ഇമാം അബ്ദുൽ നാസർ ദാരിമി,ഹബീബുള്ള ലത്തീഫി ഹിഫ്ള് കോളേജ് അധ്യാപകൻ അബൂബക്കർ അദനി, മൻസൂർ പുത്തൻപള്ളി എന്നിവർ പങ്കെടുത്തു വിദ്യാർത്ഥിക്ക് അനുമോദനങ്ങൾ അറിയിച്ചു. എരമംഗലം സി ടി മുനീര്‍, സല്‍മ ദമ്പതികളുടെ മകനാണ് നബീല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button