Categories: Local newsTHRITHALA

പട്ടിത്തറ പഞ്ചായത്തില്‍ ജീവനക്കാരുടെ അഭാവം; ഡയറക്ടർ ഓഫീസ് ഉപരോധിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;IMG-20230511-WA0694-1024x1024-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-43157"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൃത്താല&colon; പട്ടിത്തറ പഞ്ചായത്തില്‍ മാസങ്ങളായി പ്രധാനപ്പെട്ട ജീവനക്കാര്‍ ഇല്ലാത്തതിനെതിരെ പ്രതിഷേധവുമായി ജനപ്രതിനിധികള്‍ രംഗത്തെത്തി&period; പ്രശ്‌നം രൂക്ഷമായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജനപ്രതിനിധികളുമായി സംസാരിച്ചതോടെയാണ് ആറുമണിവരെ നീണ്ട സമരം പിന്‍വലിച്ചത്&period; വ്യാഴാഴ്ച രാവിലെ 11 ഓടെ കലക്ട്രേറ്റിലുള്ള എല്‍എസ്ജിഡി ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു ജനപ്രതിനിധികള്‍&period; എക്‌സൈസ്&comma; തദ്ദേശ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എം&period;ബി&period; രാജേഷിന്റെ മണ്ഡലമായ തൃത്താലയിലെ പഞ്ചായത്താണ് പട്ടിത്തറ&period; പഞ്ചായത്തില്‍ മാസങ്ങളായി എക്സി&period; എന്‍ജിനീയര്‍&comma; സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍&comma; തേഡ് ഗ്രേഡ് ഓവര്‍സിയര്‍&comma; വിഇഒ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്&period; ഇതിനിടെ നിലവിലെ നാല് ക്ലറിക്കല്‍ ജീവനക്കാരെ ബദല്‍ സംവിധാനമില്ലാതെ സ്ഥലം മാറ്റുകയും ചെയ്തു&period; ഇതോടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും സ്തംഭിച്ചു&period; പരാതിക്ക് പരിഹാരം കാണാതെ പിരിഞ്ഞുപോകാന്‍ തയാറായില്ല&period; പോലീസെത്തി അനുനയത്തിന് ശ്രമിച്ചെങ്കിലും തങ്ങള്‍ അക്രമത്തിനല്ല വന്നതെന്നും പൊതുജന പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ ജീവനക്കാരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എത്തിയതെന്നും പറഞ്ഞു&period;   പ്രശ്‌നം രൂക്ഷമായതോടെ തൃശൂരില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ചീഫ് എന്‍ജിനീയര്‍ ജനപ്രതിനിധികളുമായി സംസാരിച്ചു&period; അദ്ദേഹം അനുകൂല നിലപാടെടുത്തതോടെയാണ് അവര്‍ പിരിഞ്ഞത്&period;   പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി&period; ബാലന്‍&comma; വൈസ് പ്രസിഡന്റ് സെബു സദക്കത്തുല്ല&comma; പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ വി അബ്ദുല്ലക്കുട്ടി&comma; പഞ്ചായത്തംഗങ്ങളായ കെ&period; ശശിരേഖ&comma; പി&period;വി ഷാജഹാന്‍&comma; കെ&period;പി രാധ&comma; കെ&period;ടി ഫവാസ്&comma; റസിയ അബൂബക്കര്‍&comma; പ്രജിഷ വിനോദ്&comma; പി&period;സി ഗിരിജ&comma; നന്ദകുമാര്‍&comma; എം&period;എസ് വിജയലക്ഷ്മി&comma; എ&period;പി സരിത&comma; കെ&period; സിനി എന്നിവരുടെ നേതൃത്വത്തിലാണ് എല്‍എസ്ജിഡി ഓഫീസിലെത്തിയത്&period; സുപ്രധാന പോസ്റ്റുകളില്‍ ആഗസ്‌തോടെ സ്ഥിരം ജീവനക്കാരെ നിയമിക്കുമെന്ന് തദ്ദേശ വകുപ്പ് ചീഫ് എന്‍ജിനീയര്‍ പറഞ്ഞു&period; നിലവിലെ തൃത്താല എഇക്ക് 29 വരെ ചുമതല നല്‍കും&period; തൃത്താല എഇക്ക് കൊപ്പം പഞ്ചായത്തിലേക്കുള്ള സ്ഥലം മാറ്റവും തത്കാലം മരവിപ്പിക്കും&period; പിന്നീട് പുതിയ എക്‌സി&period; എന്‍ജിനീയറെയും സെക്കന്റ് ഗ്രേഡ് ഓവര്‍ സീയറെയും നിയമിക്കും&period; മറ്റു ഒഴിവുകളും ഉടന്‍ നികത്തും&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

3 hours ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

3 hours ago

അഷറഫ് അറക്കൽ ഈ വർഷവും അരിയും പച്ചക്കറികളുമായി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മിനിപമ്പയിലുള്ള അന്നദാന ക്യാമ്പിൽ എത്തി

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും…

3 hours ago

എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം

വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും…

17 hours ago

കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ - തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത്…

17 hours ago

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ | നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ…

17 hours ago