നെല്ലിശ്ശേരി സി എച്ച് സെന്റര്‍ ജൂനിയര്‍ ഐഎഎസ് അക്കാദമി ഉദ്ഘാടനം ഇന്ന് രാവിലെ 10ന്

എടപ്പാള്‍:നെല്ലിശ്ശേരി സി എച്ച് സെന്റര്‍ ജൂനിയര്‍ ഐഎഎസ് അക്കാദമിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് നടുവട്ടം വിവ പാലസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്യും. ഐഎഎസ്, ഐപിഎസ് തുടങ്ങി ഉന്നത മത്സര പരീക്ഷകള്‍ മുതല്‍ എല്‍ഡിസി, എല്‍ജിപി റെയില്‍വേ, ബാങ്കിങ് മുതലായ പൊതുമേഖല സ്ഥാപനങ്ങളിലെ ജോലികളിലേക്കും കേന്ദ്ര സര്‍വകലാശാലകളിലെ ഡിഗ്രി പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്കും സഹായകരമായ പരിശീലനമാണ് നെല്ലിശ്ശേരിയിലെ സിഎച്ച് സെന്റര്‍ ജൂനിയര്‍ ഐഎഎസ് അക്കാദമിയില്‍ ലഭിക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു. എം കെ ഇബ്രാഹിം, മെയ്തു ബിന്‍ കുഞ്ഞുട്ടി, റിട്ടേ. അധ്യാപകന്‍ മൂസ, വട്ടംകുളം പഞ്ചായത്തംഗങ്ങളായ കഴുങ്ങില്‍ മജീദ്, ഹസൈനാര്‍ നെല്ലിശ്ശേരി, യു വി സിദ്ധീഖ്, അബ്ദുള്‍ റസാക്ക്, ഹൈദര്‍ ബിന്‍ മൊയ്തു. കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
