CHANGARAMKULAMLocal news
നീണ്ട 31 വര്‍ഷത്തെ പോലീസ് സേവനത്തില്‍ നിന്ന് എസ്ഐ ബാബുരാജ് പടിയിറങ്ങുന്നു

ചങ്ങരംകുളം:നീണ്ട 31 വര്‍ഷത്തെ പോലീസ് സേവനത്തില്‍ നിന്ന് ബാബുരാജ് പടിയിറങ്ങുന്നു.ചങ്ങരംകുളം സ്റ്റേഷനില്‍ നിന്ന് പോലീസുകാരനായും എഎസ് ഐ ആയും പിന്നീട് എസ്ഐ ആയും സേവനം ചെയ്താണ് നാളെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നത്.പെരുമ്പടപ്പ് ചങ്ങരംകുളം പൊന്നാനി വളാഞ്ചേരി കല്‍പകഞ്ചേരി കരിപ്പൂര്‍ തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനില്‍ സേവനം ചെയ്ത ബാബുരാജ് പല സുപ്രധാന കേസുകളിലും അന്യേഷണ സംഘത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.5 വര്‍ഷത്തോളം സ്പെഷല്‍ ബ്രാഞ്ച് ഓഫീസറായും സേവനരംഗത്ത് തുടര്‍ന്ന ബാബുരാജ് തവനൂര്‍ സ്വദേശിയാണ്
