ചങ്ങരംകുളത്ത് തമിഴ് യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ
April 23, 2023
ചങ്ങരംകുളം:ചങ്ങരംകുളത്തിനടുത്ത് കല്ലുർമ്മ തരിയത്ത് തമിഴ്നാട് സ്വദേശികളായ ദമ്പതികൾ ക്വോർട്ടേഴിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി പവൻകുമാർ (30) ഇയാളോടൊപ്പം ഒരു സ്ത്രീയുമാണ് തൂങ്ങി മരിച്ചത്.നാല് ദിവസെമെങ്കിലും പഴക്കം തോന്നിക്കുന്ന മൃതദേഹം അഴുകിയ നിലയിലാണ്. മൃതദേഹത്തിൽ നിന്ന് അസഹ്യമായ ദുർഗന്ധം പുറത്തേക്ക് വമിച്ചതോടെ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ഒരേകയറിൽ രണ്ട് അറ്റങ്ങളിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തരിയത്ത് സെന്ററിൽ എരിഞ്ഞിപ്പുറത്ത് അബൂബക്കറിന്റെ ഉടമസ്ഥതയിൽ ഉള്ള കോർട്ടെഴ്സിലാണ് ഇവർ താമസിച്ചിരുന്നത്. പതിമൂന്ന് ദിവസം മുമ്പാണ് പവൻ കുമാർ ഇവിടെ താമസമായത്.ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി നിയമ പടികൾക്ക് നേതൃത്വം നൽകി.