THAVANUR

സയൻസ് ദിനത്തിൻ്റെ ഭാഗമായി ഐഡിയൽ ക്യാമ്പസിൽ ശാസ്ത്രോത്സവം നടത്തി

തവനൂർ: നാഷണൽ സയൻസ് ദിനത്തിൻ്റെ ഭാഗമായി കടകശ്ശേരി ഐഡിയൽ കാമ്പസിൽ ശാസ്ത്രോൽസവം സംഘടിപ്പിച്ചു.

ഉപജീല്ലയിൽ തുടർച്ചയായി ഓവറോൾ ജേതാക്കളായിരുന്ന ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂളിൽ കോവിഡിന് ശേഷം ശാസ്ത്രമേള സംഘടിപ്പിച്ചപ്പോൾ വിദ്യാർത്ഥികൾ ഏറെ സന്തോഷത്തോടെയും ഉൽസാഹത്തോടെയുമാണ് അത് ഏറ്റെടുത്തത്.

ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, സിബിഎസ്ഇ സിലബസിലെ ഇംഗ്ലീഷ് സ്കൂൾ തുടങ്ങിയ വിഭാഗങ്ങളിൽ ശാസ്ത്രമേള, ഗണിത മേള, സാമൂഹ്യ ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, എക്സിബിഷൻ എന്നിവ നടന്നു.

ശാസ്ത്രമേള മാനേജർ മജീദ് ഐഡിയൽ ഉൽഘാടനം ചെയ്തു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ അദ്ധ്യക്ഷനായി. ഹൈസ്കൂൾ എച്ച് എം ചിത്ര ഹരിദാസ്, സിബിഎസ്ഇ പ്രിൻസിപ്പാൾ സമീർ ആസിഫ്, ബിന്ദു മോഹൻ, പ്രിയ അരവിന്ദ്, ഉഷ കൃഷ്ണകുമാർ,സിന്ധു ദിനേശ്,ബിന്ദു നായർ സുപ്രിയഉണ്ണികൃഷ്ണൻ, ബിന്ദു പ്രകാശ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button