Categories: PUBLIC INFORMATION

നാല് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും

&NewLine;<p class&equals;"wp-block-paragraph">തുടര്‍ച്ചയായ അവധിയും പണിമുടക്കും കാരണം ഇന്ന് കഴിഞ്ഞാല്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും&period; മൂന്ന് ദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കുമാണ് വരാനുള്ളത്&period; ഫലത്തില്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും&period; ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം&period; മാസാവസാനത്തോട് അടുക്കുന്നതിനാല്‍ പ്രവൃത്തിദിനങ്ങളില്‍ ബാങ്കുകളില്‍ പതിവിലും കൂടുതല്‍ തിരക്കിനും സാധ്യതയുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഏതൊക്കെ ദിവസമാണ് അവധികള്‍<br>ജനുവരി 24&comma; 25&comma; 26 ദിവസങ്ങളിലാണ് ബാങ്ക് അവധികള്‍ വരുന്നത്&period; ജനുവരി 24 ഈ മാസത്തെ നാലാം ശനിയാഴ്ച ആയതിനാലാണ് ബാങ്ക് അവധി&period; 25 ഞായറാഴ്ചയാണ്&period; 26 റിപ്പബ്ലിക് ദിനമായതിനാല്‍ അവധിയാണ്&period; ഇതോടെ&comma; തുടര്‍ച്ചയായ മൂന്ന് ദിവസം അവധിയായി&period; തൊട്ടുപിന്നാലെ ജനുവരി 27നാണ് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്&period; പണിമുടക്ക് ബാങ്ക് പ്രവൃത്തിയെ ബാധിക്കുകയാണെങ്കില്‍ ഫലത്തില്‍ തുടര്‍ച്ചയായ നാലു ദിവസം അവധിയാണ് ഉണ്ടാവുക&period;<br>എന്തിനാണ് ബാങ്ക് പണിമുടക്ക്<br>ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം എന്ന ആവശ്യം നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം&period; യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ &lpar;യുഎഫ്ബിയു&rpar; നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുക&period; ബെഫി&comma; എഐബിഇഎ&comma; എഐബിഒസി&comma; എന്‍സിബിഇ അടക്കം രാജ്യത്തെ ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു&period; നിലവില്‍&period; ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ ബാങ്ക് ജീവനക്കാര്‍ക്ക് അവധിയാണ്&period; ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി അവധിയാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം&period; ഇതിന് വേണ്ടി തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാന്‍ തയാറാണെന്നും ജീവനക്കാര്‍ പറയുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാങ്കപ്പുഴ റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ യോഗം ചേർന്നു

കുറ്റിപ്പുറം: റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനൽകുന്നതിനായി ഒപ്പിടാൻ ബാക്കിയുള്ള സ്ഥലം ഉടമകളുമായി യോഗം ചേർന്നു. യോഗത്തിൽ സ്ഥലം ഉടമകൾ…

12 hours ago

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

1 day ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

1 day ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

1 day ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

1 day ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

1 day ago