Local newsTHRITHALA
തൃത്താലയില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി


തൃത്താലയില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടത്തി. തൃത്താല തലയാണപറമ്പിലെ സ്വകാര്യ വ്യക്തിയുടെ ഇഷ്ടിക കമ്പിനിയോട് ചേർന്ന ഭാഗത്തായി അമ്പതോളം പ്ലാസ്റ്റിക് കവറുകളിലായാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. നിരോധിത പുകയില്ല വിൽപ്പന്നങ്ങളായ ഹാൻസ് പാൻ പരാഗ് തുടങ്ങിയ ഉൽപ്പന്നങ്ങളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് തൃത്താല എക്സൈസ് വിഭാഗം സന്ദർശിക്കുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു.
