PONNANI

എസ് കെ ഡി ഐ സ്കൂൾ ക്യാമ്പസിൽ ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ ഉദ്ഘാടനവും ഓണാഘോഷവും സംഘടിപ്പിച്ചു

വെളിയംകോട്:വെളിയംകോട് പഴഞ്ഞി എസ് കെ ഡി ഐ സ്കൂൾ ക്യാമ്പസിൽ മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ ഉദ്ഘാടനവും സ്കൂൾ ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ സിന്ധു പരിപാടി ഉദ്ഘാടനം ചെയ്തു. വനിതകൾക്ക് ജോലി സാധ്യതയുള്ള BSS അംഗീകാരത്തോടുകൂടിയ മോണ്ടിസോറി ടീച്ചേഴ്സ് ട്രൈനിങ് കോഴ്സ് ക്യാമ്പസിൽ ആരംഭിച്ചു.
നാട്ടിൻ പുറത്തുകാർക്ക് ഉപകാര പ്രദമാണ് ട്രൈനിങ് കോഴ്സെന്ന് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. സ്കൂൾ മാനേജർ പി പി യൂസഫലി അധ്യക്ഷത വഹിച്ചു. കോഴ്സിനെ കുറിച്ചും ജോലി സാധ്യതയെക്കുറിച്ചും ബിഎസ്എസ് ജില്ലാ പ്രോഗ്രാം ഓഫീസർ നസിറുദ്ദീൻ ആലുങ്ങൽ മുഖ്യ പ്രഭാഷണത്തിലൂടെ വിവരിച്ചു.ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ അജയ്,സ്കൂൾ പ്രിൻസിപ്പൽ ബാലകൃഷ്ണൻ രാംദാസ്, ഡയറക്ടർ ലത്തീഫ് പാണക്കാട്, യത്തീംഖാന മാനേജർ അബൂബക്കർ സിദ്ധീഖ്, മാനേജിംഗ് കമ്മിറ്റി മെമ്പർ മുഹമ്മദ് കുട്ടി മൗലവി, അഡ്മിനിസ്ട്രേറ്റർ ഷാജി, അക്കാദമി കോർഡിനേറ്റർ മിനി, സ്റ്റാഫ് സെക്രട്ടറി വിധു ടീച്ചർ, ജിഷ ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെയും മോണ്ടിസോറി വിദ്യാർത്ഥിനികളുടെയും കലാപരിപാടികൾ,പൂക്കള മത്സരം, ഉറിയടി, കമ്പവലി തുടങ്ങിയ മത്സരങ്ങളും നടന്നു. റൈഹാനത്ത് ടീച്ചർ, അപർണ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഓണ സദ്യയും ഒരുക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button