തിരൂർ
തിരുന്നാവായ സർവ്വോമേള കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു

ലഹരിയ്ക്കും അക്രമങ്ങൾക്കും അടിമകളാകുന്ന വിദ്യാർത്ഥികളേയും യുവജനങ്ങളേയും നേർവഴിയിൽ നയിക്കാൻ ഗാന്ധിയൻ ആദർശങ്ങളിലധിഷ്ഠിതമായ പാഠ്യപദ്ധതി ആവിഷ്കരിക്കണമെന്ന് പ്രമുഖ ഗാന്ധിയൻ സി.ഹരിദാസ് എക്സ് എം.പി. ആവശ്യപ്പെട്ടു. തിരുന്നാവായ സർവ്വോമേള കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
അഡ്വ: എ.എം.രോഹിത്ത്,
അടാട്ട് വാസുദേവൻ,
വി.ആർ.മോഹനൻ നായർ,
സലാം പോത്തനൂർ,
പ്രണവം പ്രസാദ്,
എം.ടി. അറമുഖൻ, ടി.ശശിധരൻ,
സുരേഷ് ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.
