THAVANUR

തിരുന്നാവായ സർവ്വോദയ മേളക്ക്‌ തുടക്കമായി

78-ാമത് തിരുന്നാവായ സർവ്വോദയ മേളയുടെ ഉദ്ഘാടനം തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു.

തവനൂർ: മഹാത്മജിയുടെ ചിതാഭസ്മം നിളാനദിയിൽ നിമജ്ജനം ചെയ്തതിൻ്റെ സ്മരണയിൽ നടക്കുന്ന തിരുന്നാവായ സർവ്വോദയ മേളയുടെ ഔപചാരികമായ ഉദ്ഘാടനം തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. അബൂബക്കർ സിദ്ദീഖ് നിർവ്വഹിച്ചു.
മേള കമ്മറ്റി ചെയർമാൻ മുൻ എം.പി : സി.ഹരിദാസ് അധ്യക്ഷതവഹിച്ചു. പി.ടി. അജയ് മോഹൻ,
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം കെ.പി.മെഹറുന്നീസ, എം.കെ. മുത്തു , ടി.കെ.എ.അസീസ്, സുരേഷ് അതളൂർ, കെ.രവീന്ദ്രൻ, വി. ആർ. മോഹനൻ നായർ എന്നിവർ പ്രസംഗിച്ചു.

നാളെ രാവിലെ 10 മണിക്ക് നടക്കുന്ന വിദ്യാർത്ഥി- യുവജന സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അജിത്ത് കൊളാടി പ്രഭാഷണം നടത്തും.
2.30 ന് സർവ്വോദയ സംഗമവും,
4 മണിക്ക്
ഗാന്ധി- അംബേദ്ക്കർ സംവാദവും,
5 മണിക്ക് ഗാന്ധി പുരസ്കാര സമർപ്പണവും നടക്കും.

തുടർന്ന് 6 മണിക്ക് പത്മശ്രീ. രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന
‘ ഗാന്ധിക്കൂത്ത് ‘ മുൻ എം.പി :
ടി.എൻ.പ്രതാപൻ ഉദ്ഘാടനം ചെയ്യും. നന്ദൻ, അഡ്വ: വി. ആർ. അനൂപ് എന്നിവർ പ്രഭാഷണം നടത്തും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button