Categories: KERALAMALAPPURAM

താനൂർ ബോട്ടപകടം: പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്

&NewLine;<p>കേരളത്തെ കണ്ണീരിലാഴ്ത്തിയ സംഭവമാണ് മലപ്പുറത്തെ താനൂരിലുണ്ടായ ബോട്ടപകടം&period; അപകടവാർത്തയ്ക്ക് പിന്നാലെ അപകടത്തിൽപ്പെട്ട ബോട്ടിന്റെതെന്ന തരത്തിലൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ ആരംഭിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കടവിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ബോട്ടിലേക്ക് ആളുകൾ കയറുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്&period; ഇതിനിടെ&comma; ബോട്ടിൽ നിരവധി പേർ കയറിയതായും ഇനിയും ആളുകളെ കയറ്റിയാൽ അപകടമയുണ്ടായേക്കുമെന്നും ഒരാൾ വിളിച്ച് പറയുന്നത് കേൾക്കാനാകും&period; കരയിൽനിന്ന് ഈ ദൃശ്യങ്ങൾ പകർത്തുന്ന ഭാഗത്തുനിന്നായിട്ടാണിത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അപകടയാത്രക്ക് മുൻപേ തന്നെ ജീവനക്കാർക്ക് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന വാദത്തോടെയാണ് ഈ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത്&period; വാസ്തവമെന്തെന്ന് അന്വേഷിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;fake-post-collage&period;webp" alt&equals;"" class&equals;"wp-image-37989"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><a href&equals;"https&colon;&sol;&sol;www&period;facebook&period;com&sol;keralatimesonlinelive&sol;videos&sol;3554723181464934&sol;&quest;mibextid&equals;rS40aB7S9Ucbxw6v"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;Screenshot&lowbar;2023-05-09-14-08-21-84&lowbar;40deb401b9ffe8e1df2f1cc5ba480b12-1024x607&period;jpg" alt&equals;"" class&equals;"wp-image-37998"&sol;><&sol;a><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><strong>പ്രചരിക്കുന്ന വീഡിയോ &quest;&quest;&quest;&quest;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>അന്വേഷണം<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്&period; പരിധിയിൽ കവിഞ്ഞ് ആൾക്കാരെ കയറ്റുന്നത് അപകടമാണെന്ന മുന്നറിയിപ്പിനിടയിലും രണ്ട് പേർകൂടെ കയറാനുണ്ടെന്ന് ബോട്ടിൽ നിന്നൊരാൾ വിളിച്ച് പറയുന്നതും വീഡിയോയിൽ കേൾക്കാൻ സാധിക്കും&period; പ്രചരിക്കുന്ന ദൃശ്യങ്ങളും താനൂരിലെ തൂവൽതീരത്തിന് സമീപം അപകടത്തിൽപ്പെട്ട ബോട്ടിന്റെ ചിത്രങ്ങളും താരതമ്യം ചെയ്തു&period; അപകടത്തിൽപ്പെട്ട ബോട്ടിൽ വെള്ളയിൽ കടുംനീല&comma; ചുവപ്പ്&comma; മഞ്ഞ എന്നീ നിറങ്ങളിലുള്ള ഡിസൈനുകളാണ് ഉള്ളത്&period; പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള ബോട്ടിന്റെ നിറം വെള്ളയാണെങ്കിലും ബോഡിയിൽ നൽകിയിരിക്കുന്ന ഡിസൈനിന്റെ നിറം ഇളംനീലയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;comparison-1024x289&period;webp" alt&equals;"" class&equals;"wp-image-37993"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><strong>പ്രചരിക്കുന്ന വീഡിയോയിലെ ബോട്ട് &lpar; ഇടത്&rpar; അറ്റ്‌ലാന്റിക്ക് അപകടത്തിന് മുൻപ് &lpar;വലത്&rpar;<&sol;strong> <&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതുമാത്രമല്ല തകർന്ന ബോട്ടിന്റെ മുൻവശത്ത് ചുവന്ന അക്ഷരത്തിൽ അറ്റ്‌ലാന്റിക്ക് എന്ന് ഇംഗ്ലീഷിൽ വളരെ വലുതായി എഴുതിയിട്ടുമുണ്ട്&period; പക്ഷെ&comma; പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ബോട്ടിൽ &&num;8216&semi;കടവ് ബോട്ട്&&num;8217&semi; എന്നാണ് എഴുതിയിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;kadav-WRITNG-1024x597&period;webp" alt&equals;"" class&equals;"wp-image-37996"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><strong>പ്രചരിക്കുന്ന വിഡിയോയിലുള്ള ബോട്ടിലെ എഴുത്ത്<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അറ്റ്‌ലാന്റിക്കിനെ അപേക്ഷിച്ച് തീരെ ചെറിയ അക്ഷരങ്ങളിലാണ് ഇത് എഴുതിയിട്ടുമുള്ളത്&period; മാത്രമല്ല&comma; വീഡിയോയിലെ ബോട്ടിന്റെ മുകളിൽ ഒരു മേൽക്കൂരയുണ്ട്&period; പക്ഷെ അറ്റ്‌ലാന്റിക്കിനു അത്തരത്തിൽ മേൽക്കൂരയില്ല&period; അങ്ങനെ പ്രചരിക്കുന്നത് അപകടത്തിൽപ്പെട്ട ബോട്ടിന്റെ ദൃശ്യങ്ങളല്ല എന്ന് ഉറപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;atlantic-after-accident-1&period;webp" alt&equals;"" class&equals;"wp-image-37995"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><strong>അപകടശേഷമുള്ള അറ്റ്‌ലാന്റിക്കിന്റെ ചിത്രങ്ങൾ <&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൂടുതൽ വിവരങ്ങൾക്കായി മാതൃഭൂമി ലേഖകരുമായും പ്രദേശവാസികളുമായും ബന്ധപ്പെട്ടു&period; പ്രചരിക്കുന്ന ദൃശ്യങ്ങൾ താനൂരിൽ നിന്നുള്ളതല്ല എന്ന് അവർ സ്ഥിരീകരിച്ചു&period; പൊന്നാനി പടിഞ്ഞാറേക്കര അഴിമുഖത്തിന് സമീപത്തു നിന്നുള്ള വീഡിയോയാണിതെന്ന് പ്രദേശവാസികളും പ്രാദേശിക ലേഖകനും അറിയിച്ചു&period; പുറത്തൂരിൽനിന്നു പൊന്നാനിയിലേക്ക് ഭാരതപ്പുഴയിലൂടെ സർവീസ് നടത്തുന്ന വിനോദസഞ്ചാര ബോട്ടിന്റെതാണ് ഈ ദൃശ്യങ്ങളെന്നും അവർ വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>വാസ്തവം<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p> താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്&period; ഈ വീഡിയോ താനൂരിൽ നിന്നുള്ളതല്ല മറിച്ച്&comma; പൊന്നാനി പടിഞ്ഞാറേക്കര അഴിമുഖത്തിന് സമീപത്തു നിന്നുള്ളതാണ്&period; ഭാരതപ്പുഴയിലൂടെ സർവീസ് നടത്തുന്ന വിനോദസഞ്ചാര ബോട്ടിന്റെതാണ് ദൃശ്യങ്ങൾ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

5 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

5 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

6 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

10 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

10 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

10 hours ago